ഇസ്ലാം ശാന്തിയുടെ മതം


ഇസ്ലാം ശാന്തിയുടെ മതം,നീതിയുടെയും..ഇസ്ലാം എന്നാ വാക്കിന്റെ അര്‍ഥം തന്നെ സമാധാനം,സമര്‍പ്പണം എന്നൊക്കെ ആകുന്നു.മനുഷ്യരെ നിങ്ങളെയും,നിങ്ങളുടെ മുന്ഗാമികളെയും സൃഷ്‌ടിച്ച ഏകനായ ദൈവത്തെ മാത്രം നിങ്ങള്‍ ആരാധിക്കണം അതാണ്‌ ഇസ്ലാമിന്റെ ആഹ്വാനം....
എന്നാല്‍ ഏകനായ ദൈവത്തിനെ ആരാധിക്കുന്നതിനു പകരം ആ ദൈവത്തിന്റെ സൃഷ്ടികളെ ആരാധിക്കുന്ന,പല മതത്തില്‍ വിശ്വസിക്കുന്ന അനേകം മനുഷ്യര്‍ ഇന്ന് നമ്മുടെ ഭൂമിയില്‍ ജീവിക്കുന്നു..ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ആരാധിക്കുന്നു..ഹൈന്ദവര്‍ ശ്രീകൃഷ്ണനെയും,ശ്രീരാമനെയും ആരാധിക്കുന്നു...ഞാന്‍ ആണ് നിങ്ങളുടെ ദൈവം അതുകൊണ്ട് നിങ്ങള്‍ എന്നെ ആരാധിക്കണം എന്ന് യേശുക്രിസ്തുവോ,ശ്രീരാമനോ,ശ്രീകൃഷ്ണനോ പറഞ്ഞിട്ടുണ്ടോ??
ഇസ്ലാം പറയുന്നു;മനുഷ്യരെ ഈ കാണുന്ന ആകാശത്തെയും,ഭൂമിയെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥന് മാത്രമേ നിങ്ങള്‍ ആരാധനകള്‍ അര്‍പ്പിക്കാവൂ..
ഞാന്‍ ഒന്ന് ചോദിച്ചോട്ടെ?..കന്യാമര്‍യമിന്‍റെ പുത്രനായി യേശുക്രിസ്തു പിറന്നു വീഴുന്നത് ഈ ഭൂമിയില്‍ ആണ്..അപ്പോള്‍ ഈ ഭൂമിയെ സൃഷ്ടിച്ചത് യേശു ആണ് എന്ന് ആരെങ്കിലും പറയുമോ?..
ദേവകിയുടെ എട്ടാമത്തെ പുത്രനായി ശ്രീകൃഷ്ണന്‍ പിറന്നു വീഴുമ്പോള്‍ ഈ കാണുന്ന ആകാശം ഉണ്ടായിരുന്നു.അപ്പോള്‍ ഈ ആകാശത്തെ സൃഷ്ടിച്ചത് ശ്രീകൃഷ്ണന്‍ ആണെന്ന് ആരെങ്കിലും പറയുമോ?..
അതുപോലെ തന്നെ കൌസല്യയുടെ പുത്രനായി ശ്രീരാമന്‍ പിറക്കുമ്പോഴും ഈ കാണുന്ന ആകാശവും,ഭൂമിയും ഉണ്ടായിരിന്നു.അപ്പോള്‍ ആരെങ്കിലും പറയുമോ ആകാശവും,ഭൂമിയും സൃഷ്ടിച്ചത് ശ്രീരാമന്‍ ആണെന്ന്?..
എന്നാല്‍ ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ഒരു സ്ഥലത്തിന്റെ മാത്രം ദൈവം അല്ല,ഒരു ജില്ലയുടെ മാത്രം ദൈവം അല്ല,ഒരു സംസ്ഥാനത്തിന്റെ മാത്രം ദൈവം അല്ല,ഒരു രാജ്യത്തിന്റെ മാത്രം ദൈവം അല്ല,മറിച്ച് സചേതനവും,അചേതനവും ആയ മുഴുവാന്‍ വസ്തുക്കളെയ്യും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ദൈവത്തിലെക്കാന് മനുഷ്യരെ ഇസ്ലാം ക്ഷേനിക്കുന്നത്...ഇസ്ലാം ശാന്തിയുടെ മതം,നീതിയുടെയും..ഇസ്ലാം എന്നാ വാക്കിന്റെ അര്‍ഥം തന്നെ സമാധാനം എന്നാകുന്നു.എന്നാല്‍ ഇന്ന് ആഗോളതലത്തില്‍ ഈ മതത്തെ തീവ്രവാദത്തിന്റെ മതമായി ചിത്രീകരിക്കപ്പെടുന്നു.എന്തെ കാരണം?അവര്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ചിട്ടില്ല,അടുത്തറിയാന്‍ ശ്രേമിച്ചിട്ടില്ല എന്നതാണ് കാരണം..മഹാനായ നബി(സ)പറഞ്ഞു:നീ ഒരാളുമായി മുഖാമുഖം സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ എടാ,പോടാ എന്നുപറഞ്ഞ്‌ വിരല്‍ ചൂണ്ടിക്കൊണ്ട് പോലും സംസാരിക്കരുത്,,പച്ചക്കറി അരിയുന്ന പിച്ചാത്തി തന്റെ സഹോദരന്റെ നേര്‍ക്കുപോലും ചൂണ്ടിപ്പോകരുത്,, തന്‍റെ അയല്‍വാസി ഏത് മതത്തില്‍ വിശ്വസിക്കുന്നവന്‍ ആണെങ്കിലും അവന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ആഹാരം കഴിക്കുന്നവന്‍ എന്നില്‍പെട്ടവന്‍ അല്ല എന്ന് പഠിപ്പിച്ച ആ പ്രവാചകന്‍..!! തിന്മ്മയെ ഏറ്റവും നന്മ്മ കൊണ്ട് നീ നേരിടുക,എങ്കില്‍ നീയും ആയി കൊടിയ ശത്രുതയില്‍ ഉള്ളവന്‍ പോലും നിന്‍റെ ഉറ്റമിത്രമായേക്കാം എന്ന് പഠിപ്പിച്ച ഈ മതം..അക്രമിക്ക് മാപ്പ് നല്‍കുക,നിനക്ക് തരാതെ തടഞ്ഞു വെച്ചവനും നീ നല്‍കുക,നിന്നോട് മോശമായി പെരുമാരുന്നവനോട് നീ സഹനം പാലിക്കുക, കോപം പൈശാചികമാണ് എന്ന് പഠിപ്പിച്ച ഈ മതം...പഠിക്കുക..കൂടുതല്‍ അടുത്തറിയുക..പരസ്പ്പരം അഹന്ധ കാണിച്ചും,അഹമ്ഭാവതോടെയും നടക്കുന്ന ഈ മനുഷ്യന് പലപ്പോഴും അവന്റെ ജീവിതത്തില്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളത്...
എന്തെ മനുഷ്യന്‍ അവന്റെ സൃഷ്ട്ടിപ്പിനെക്കുരിച്ചു ഒന്ന് ചിന്ടിക്കാത്തത്?തെറിച്ചുവീഴുന്ന ഒരു ഇന്ദ്രിയതുള്ളി ആയിരുന്നു അവന്‍,നൂറുകോടി ബീജഗണത്തില്‍ നിന്നും ലക്ഷണമൊത്ത ഒരു ബീജത്തെ അണ്ഡവും ആയി കൂട്ടിച്ചേര്‍ത്ത് ..അങ്ങനെയാണ് മനുഷ്യസൃഷ്ട്ടിപ്പ്..ഇത് ഞാന്‍ പറഞ്ഞതല്ല.അനേകായിരം വര്‍ഷങ്ങള്‍ക്കു നുംപ് പരിശുദ്ദ ഖുര്‍'ആനിലൂടെ അള്ളാഹു പറഞ്ഞ കാര്യങ്ങള്‍ ആണ് ഇത്..ഇന്ന് ശാസ്ത്രം അത് തെളിയിക്കുന്നു,അംഗീകരിക്കുന്നു..
നമ്മുടെ ശരീരത്തെപ്പറ്റി നമ്മള്‍ എപ്പോഴെങ്കിലും ചിന്ടിച്ചിട്ടുണ്ടോ,ഒന്ന് പഠിച്ചിട്ടുണ്ടോ?
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രേതാനപ്പെട്ട ഒരു ഭാഗം ആണ് തലച്ചോറ്..ഈ തലച്ചോറ് എവിടെയാ?
കൈയ്യിലാണോ?കാലിലാണോ?മുഖത്താണോ?...അല്ലല്ലോ അസ്ഥികപാലം എന്ന് അറിയപ്പെടുന്ന കട്ടിയുള്ള തലയോടിനുല്ലിലാണ് നമ്മുടെ തലച്ചോര്‍ ഉള്ളത്..ആരാണ് ഈ തലച്ചോര്‍ അസ്ഥികപാലം എന്നാ കട്ടിയുള്ള തല്യോടിനുള്ളില്‍ വേണം എന്ന് തീരുമാനിച്ചത്..നമ്മള്‍ ആണോ?അതോ നമ്മുടെ മാതാപിതാക്കളോ?ചിന്ടിക്കണം നമ്മള്‍ പഠിക്കണം നമ്മള്‍.. ഈ ലോകത്തിനു ഒരു സൃഷ്ട്ടാവ് ഉണ്ട്.ജീവന്‍ നല്‍കി വായുവും,വെള്ളവും സംവിടാനിച്ചു ഈ ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണ്യവാനായ ഒരു സൃഷ്ട്ടാവ്‌.നാം ഇവിടെ എങ്ങനെ ജീവിക്കണം എന്നും,ഈ ജീവിതത്തിന്റെ പരമലക്‌ഷ്യം എന്തെന്നും ദൂതന്മ്മാര്‍ മുഖേന ആ സൃഷ്ട്ടാവ്‌ നമ്മെ പഠിപ്പിച്ചു.നമ്മുടെ ഈ ജീവിതത്തിന്റെ കണക്കു മരണശേഷം നാം ആ സൃഷ്ട്ടാവിന്റെ മുന്നില്‍ ബോധിപ്പിക്കേണം.പുണ്യങ്ങള്‍ ചെയ്തവന് നന്മ്മയും,പാപങ്ങള്‍ ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും.അതിനാ

"സദ്ഗമയ"



സ്ത്രീ ശരീരം പീഠിപ്പിക്കപ്പെടേണ്ടതല്ല.....
ആദരിക്കപ്പെടേണ്ടതാണ്...
സ്ത്രീ ജനനിയാണ്...അമ്മയാണ്...
ഭാര്യയാണ്....സഹോദരിയാണ്..
കാമുകിയാണ്...പുത്രിയാണ്...
സ്ത്രീ ശരീരത്തില്‍ നിന്നല്ലാതെ ലോകത്തൊരു പുരു‍ഷനും ജന്മമെടുത്തിട്ടില്ലെന്നോര്‍ക്കുക

പാമ്പ്


മഞ്ഞ തലയും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പാമ്പ് ...

ഇടവഴിയിലെ ആ വളവിലെത്തുമ്പോള്‍ ഭയമാണ്..ആ പാമ്പിനെ ഞാനിന്നുവരെ മുഴുവനായും കണ്ടിട്ടില്ല. പക്ഷേ എന്നും മാളത്തില്‍ നിന്ന് തലയിട്ട് എന്നെ നോക്കി പേടിപ്പിക്കും...പിന്നെ മെല്ലെ മാളത്തിലേക്ക് വലിയും.




ഭംഗിയുള്ള അതിന്റെ കണ്ണുകള്‍ നല്ല രസമാണ് പക്ഷേ ശാഖകളുള്ള അതിന്റെ നീണ്ട നാക്ക്.....ഹോ....!!!

സര്‍പ്പദംശനമേറ്റ് മരിച്ച മാധവേട്ടന്റെ കഥ മുത്തശ്ശി പറഞ്ഞതോര്‍മ്മ വരും...




ഇന്ന് രാവിലെ ധൃതിയില്‍ സ്കൂളിലേക്കുള്ള യാത്രയില്‍ ഇടവഴിയിലെ വളവില്‍ ആദ്യമായി ഞാനാ പാമ്പിനെ മുഴുവനായും കണ്ടു

"ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും പിറവിയെടുത്ത പുരുഷന്മാരെ ...!
അതേ യോനിയെത്തന്നെ നിങ്ങള്‍ കാമിക്കുകയും
പ്രാപിക്കുകയും ചെയ്യുന്നുവോ ...?

കാമ വെറിയില്‍ കാഴ്ച മങ്ങി പിഞ്ചുമടിക്കുത്തഴിക്കുന്ന കാടന്‍മാരേ...!
നാളെ വീണ്ടും നിങ്ങള്‍ പിറവിയെടുക്കാന്‍ പോകുന്നത് ഒരു നികൃഷ്ട
യോനിയില്‍ നിന്നാണെന്ന സത്യം തിരിച്ചറിയാന്‍ നിങ്ങള്‍ക്കു
കഴിഞ്ഞിരുന്നെങ്കില്‍...

കവിതയ്ക്ക് വൃത്തം വേണം, അലങ്കാരം വേണം, പ്രാസം വേണം,
ഭാവം ജനിപ്പിക്കാനുള്ള കഴിവ് വേണം എന്നൊക്കെ കവികള്‍
പറയുന്നത് കവിത അവരുടെ കുത്തകയാക്കാന്‍ വേണ്ടിയല്ലേ
സുഹൃത്തുക്കളെ ...
എന്നെ പോലുള്ള പാവം കവികള്‍ പ്രശസ്തരായി
പണ്ടാരടങ്ങതിരിക്കാന്‍ വേണ്ടിയല്ലേ ...
മംഗ്ലീഷ് പറഞ്ഞാല്‍ മനസ്സിലാകുന്ന മലയാളിക്ക്
ഇപ്പറഞ്ഞ പായസം ഒന്നുമില്ലെങ്കിലും കവിത ആസ്വദിക്കാം...
അത്തരത്തില്‍ ലക്ഷണമൊത്ത ഒരു കവിതയാണ് ഞാന്‍
ഇവിടെ കീച്ചാന്‍ പോകുന്നത് ......
താഴെ ക്ലിക്ക് ചെയ്തു വായിക്കൂ

സുന്ദരീ...
നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍ ....
തുളസി തളിരില ചൂടി ...
തുഷാര ഹാരം മാറില്‍ചാര്‍ത്തി...
താരുണ്യമേ നീ വന്നു..
നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍ .............!!!

മതേതരം"എന്നത് വിശ്വാസ നിഷേധമല്ല ,

അപരന്റെ വിശ്വാസത്തിലുള്ള വിശ്വാസമാണ്

'മതേതരത്വം' വിശ്വാസത്തിന്റെ അസാന്നിധ്യമാകാനിടയില്ല .......


വിശ്വാസത്തിന്റെ ദൃ‍‍ഡീകരണമാകാം...........................

ഓരോ ദിവസവും മരണത്തോട് അടുക്കുന്നു
എന്ന്‍ ചിന്തിക്കുന്നതിനു പകരം ......

മറ്റൊരു ദിവസം കൂടി സന്തോഷത്തോടും

കൃതാര്‍ത്ഥതയോടും ജീവിക്കാനുള്ള അവസരം ലഭിച്ചു

എന്ന് ചിന്തിച്ചുകൂടെ ...........

പ്രണയമെന്ന വികാരം




പ്രണയമെന്ന വികാരം ആവിര്‍ഭവിച്ചിട്ട് യുഗങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു; പ്രണയലേഖനം എഴുതാനാരംഭിച്ചിട്ടും എന്നിട്ടും പ്രണയലേഖനം എങ്ങിനെയെഴുതണം എന്നു ചോദിച്ച കണ്വാശ്രമത്തിലെ മുനികന്യകയുടെ അവസ്ഥ തന്നെയാണ് പ്രണയലേഖനം ആദ്യമായി എഴുതാന്‍ തുടങ്ങുന്ന ഓരോ കാമുകികാമുകന്മാര്‍ക്കും അനുഭവപ്പെടുക.

അതുപോലെ പ്രണയലേഖനങ്ങള്‍ കൈമാറ്റുന്നതിലെ രീതികളിലും മാറ്റങ്ങള്‍ അധികമൊന്നും ആവിര്‍ഭവിച്ചിട്ടില്ല. നാട്ടിടവഴികളിലും, ലൈബ്രറികളിലും മറ്റും പുസ്തകത്തിനുള്ളില്‍ മടക്കി വച്ചകത്ത് ആരും കാണാതെ വീര്‍പ്പുമുട്ടലോടെ കൈമാറിയിരുന്നത് കഥകളില്‍ മാത്രമല്ലെന്നു നമുക്കറിയാം. പ്രണയലേഖനം എഴുതുന്നതിലും കൈമാറുന്നതിലും ഏന്തൊക്കെ വൈവിധ്യങ്ങള്‍.

പ്രണയാര്‍ദ്രമായ ഒരു കത്തെഴുതി അതിലെ വരികള്‍ ഒരു പുസ്തകത്തിനുള്ളില്‍ ക്രമമായി അടയാളപ്പെടുത്തുക. എന്നിട്ടത് കാമുകനോ / കാമുകിക്കോ കൈമാറുക. ഓരോ വാക്കുകളായി പൊറുക്കിയെടുത്ത് അവനോ അവളോ കത്ത് തുടിക്കുന്ന ഹൃദയത്തോടെ വായിക്കുക.

രണ്ടു കടലാസ് കഷണങ്ങളില്‍ അല്ലെങ്കില്‍ രണ്ടു പോസ്റ്റുകാര്‍ഡുകളില്‍ രണ്ടു സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുക. ഒന്നാമത്തെ കത്തില്‍ മാത്രം രണ്ടാമത്തെ കത്ത് എവിടെയാണുള്ളതെന്ന് സൂചന നല്‍കുക. അവനോടോ അവളോടോ കത്ത് കണ്ടെത്താന്‍ പറയുക. നിങ്ങളോടുള്ള സ്നേഹാധിക്യത്താല്‍ കത്ത് തിരഞ്ഞെു കണ്ടെത്തുന്ന പ്രണയിയോട് കൂടുതല്‍ സ്നേഹം തോന്നുന്നില്ലേ.

രണ്ട് വീഡിയോ ക്യാസറ്റുകളില്‍ പ്രണയവുമായി ബന്ധമുള്ള എന്തെങ്കിലും റിക്കോര്‍ഡ് ചെയ്യുക. അതിലെ ഇഷ്ടമുള്ള വരികള്‍ ചേര്‍ത്ത് ഒരു പ്രണയലേഖനം തയ്യാറാക്കൂ. ആ ശബ്ദങ്ങള്‍ ചേര്‍ത്ത് വീഡിയോ പ്രണയ ലേഖനം തയ്യാറാക്കൂ. ഇത് തന്നെ ഓഡിയോ കാസറ്റിലും ചെയ്യാവുന്നതാണ്.

പ്രിയപ്പെട്ട പ്രണയഗാനങ്ങള്‍ ചേര്‍ത്തൊരു കത്ത് തയ്യാറാക്കി നല്‍കുക.

എല്ലാ ദിവസവും കാമുകിക്കോ / കാമുകനോ പ്രണയാര്‍ദ്രമായ ഓരോ വരി. ഇ മെയില്‍ അയക്കുക.

ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ പ്രണയലേഖനം എഴുതി അവനോ / അവള്‍ക്കോ സമ്മാനിക്കുക. ഓരോ തവണ ഭക്ഷണം കഴിക്കുന്പോഴും നിങ്ങളെ ഓര്‍മ്മിക്കാതിരിക്കില്ല.

നിങ്ങളുടെ പക്കല്‍ പ്രൊജക്ടര്‍ ഉണ്ടെങ്കില്‍ വീടിന്‍െറ പ്രണയലേഖനം എഴുതി വീടിന്‍െറ വെളുത്ത പ്രതലത്തില്‍ പ്രദര്‍ശിപ്പിക്കൂ.

അവന്‍െറ അല്ലെങ്കില്‍ അവളുടെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു കത്തും മയില്‍പ്പീലിയും ഒളിപ്പിച്ച് വച്ച് അത്ഭുതപ്പെടുത്തുകയുമാവാം

വാലന്‍റൈന്‍ ദിനം- ചരിത്രം

എല്ലാ വര്‍ഷവും, ലോകമൊട്ടുക്ക് പ്രണയികള്‍ ഫെബ്രുവരി പതിനാലിന് മെഴുകുതിരികളും പുഷᅲങ്ങളും സമ്മാനങ്ങളും പരസ്പരം കൈമാറുന്നു.. വാലന്‍റൈന്‍ വിശുദ്ധന്‍െറ പേരില്‍. ആരാണീ കേട്ടുകേള്‍വിയില്ലാത്ത വിശുദ്ധന്‍, എന്തിനാണ് നാം വാലന്‍റൈന്‍ ദിനം ആഘോഷിക്കുന്നത്?

വാലന്‍റൈന്‍ ദിനത്തിന്‍െറ ചരിത്രവും അതിനുകാരണമായ വിശുദ്ധനെപ്പറ്റിയുള്ള കഥയും ദുരൂഹതയുടെ മഞ്ഞിനാന്‍ മൂടിയിരിക്കുന്നു. എന്നു മുതലാണ് ഫെബ്രുവരി മാസത്തില്‍ പ്രണയോത്സവം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് ആര്‍ക്കുമറിയില്ല. എന്നാലും റോമന്‍ , ക്രിസ്ത്യന്‍ പാരന്പര്യങ്ങളുടെ പിന്‍തുടര്‍ച്ച യാണിതെന്നു കരുതാന്‍ ന്യായമുണ്ടുതാനും

ആരായിരുന്നു വാലന്‍റൈന്‍ വിശുദ്ധന്‍. എങ്ങിനെയാണ് ലോകമൊട്ടുക്ക് ആഘോഷിക്കുന്ന പ്രണയദിനമെന്ന പാരന്പര്യ അനുഷ്ഠാനവുമായി ഈ പേര് ബന്ധപ്പെടുന്നത് ?

കത്തോലിക്ക സഭയുടെ കണക്കുപ്രകാരം, വാലന്‍റൈന്‍ എന്ന പേരുള്ള രക്ത സാക്ഷികളായ മൂന്നു വിശുദ്ധന്മാര്‍ ഉണ്ട്. ഒരു ഐതിഹ്യപ്രകാരം റോമില്‍, മൂന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനാണ് വാലന്‍റൈന്‍.

അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്നപടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. വാലന്‍റൈനാവട്ടെ, രഹസ്യമായി ചെറുപ്പക്കാരായ പ്രണയികളെ വിവാഹം കഴിക്കാന്‍ സഹായിച്ചു. ഇതെങ്ങിനെയോ മണത്തറിഞ്ഞ ചക്രവര്‍ത്തി വാലന്‍റൈനെ മരണശിക്ഷക്ക് വിധിച്ചു.

ഇതിയൊരു ഐതീഹ്യപ്രകാരം, ആദ്യത്തെ വാലന്‍റൈന്‍ സന്ദേശം എഴുതിയത് വാലന്‍റൈന്‍ തന്നെയാണെത്രെ. ഏതോ കാരണത്താല്‍ ജയിലിലടക്കപ്പെട്ട വാലന്‍റൈന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു. ജയില്‍ ഭരണാധികാരിയുടെ മകള്‍ തന്നെയായിരിക്കണം.

അവള്‍ രഹസ്യമായി വാലന്‍റൈനെ ജയിലറയില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാലന്‍റൈന്‍ പ്രണയിനിക്കെഴുതിയെന്നു പറയുന്ന പ്രേമലേഖനമാണത്രെ ആദ്യത്തെ വാലന്‍റൈന്‍ പ്രണയസന്ദേശം. ഇന്നുപയോഗിക്കുന്ന ""നിന്‍െറ വാലന്‍റൈനില്‍ നിന്ന്'' എന്ന പ്രയോഗം ആ പ്രണയലേഖനത്തില്‍ നിന്നും കടമെടുത്തതാണ്.

വാലന്‍റൈന്‍ ദിനത്തിനു പിറകിലുള്ള സത്യം എന്തു തന്നെയായാലും എല്ലാകഥകളിലും വാലന്‍റൈനെ അവതരിപ്പിച്ചിരിക്കുന്നത്, വീരനായകനും മനസ്സ് മഞ്ഞ് പോലെയുള്ളവനും, പ്രേമോദാത്ത നായകനുമായാണ്. മധ്യകാലഘട്ടത്തില്‍ ഫ്രാന്‍സിലും ഇംഗ്ളണ്ടിലും വാലന്‍റൈന്‍ വിശുദ്ധന്‍ വളരെ ആരാധ്യനായിരുന്നു.

കാലാതീതമാണ് പ്രണയം

മലയാളികളുടെ മനസ്സില്‍ കുറെ ദശകങ്ങളായി തരളിതമാക്കിയ ഒരു പ്രേമാനുഭൂതിയാണ് ചങ്ങന്പുഴയുടെ രമണന്‍. ചങ്ങന്പുഴ കൃഷ്ണപിള്ള തന്‍െറ ജീവിതാനുഭവത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു മനോഹരമായ പ്രേമകാവ്യമാണ് രമണന്‍.

സകലപ്രതാപഐശ്വര്യങ്ങളോടും കൂടി വാഴുന്ന രൂപവതിയായ ചന്ദ്രികയാണ് ചങ്ങന്പുഴയുടെ നായിക. വിളിച്ചാല്‍ വിളികേള്‍ക്കാനും അനുസരിക്കാനും അരികെ ഒരുപാടാളുകള്‍, പ്രതാപിയായ അച്ഛന്‍െറ അരുമ സന്താനം. ഒന്നിനും ഒരു കുറവുമില്ലാതെ വളര്‍ന്ന അവളുടെ മനസ്സില്‍ കുടിയേറാന്‍ കിട്ടിയത് വെറുമൊരു ആട്ടിടയനായ രമണനാണ്.

ആട്ടിടയനായ രമണന്‍െറ പ്രേമം ചന്ദ്രികയ്ക്ക് ജീവസ്സംഗീതമായിരുന്നു. ഈ പ്രേമം ഒളിഞ്ഞും തെളിഞ്ഞും ഒരു കാട്ടരുവിപോലെ പതഞ്ഞൊഴുകി. ചന്ദ്രികക്ക് കൂട്ടിന് തോഴികളുണ്ടായിരുന്നു. രമണനാവട്ടെ ഒറ്റ തോഴനായ മദനനും. അങ്ങിനെ അവരുടെ അനുരാഗം പൂത്തുലഞ്ഞു.

ഈ മധുരാനുരാഗം ചന്ദ്രികയുടെ മാതാപിതാക്കള്‍ അറിയാനിടവരുകയും നിര്‍വിഘ്നം ഒഴുകുന്ന ഈ പ്രണയത്തിന് അവര്‍ തടയിട്ടു.

പാവം കാമുകന് അവന്‍െറ കാമുകനോട് സംസാരിക്കാനോ കാണാനോ പറ്റില്ലെന്നായി. ചന്ദ്രിക അച്ഛന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി സുമംഗലിയാവാന്‍ ഒരുങ്ങുന്നു. കാമുകിയില്‍ നിന്നും വേര്‍പെട്ട രമണന്‍ തപിക്കുന്ന മനസ്സോടെ കാനനഛായയില്‍ വേണുവൂതിക്കഴിഞ്ഞു. ഒരിക്കല്‍ ഈ വേണുനാദത്തിന്മനസ്സിന്നറകള്‍ തുറന്നിട്ട ചന്ദ്രിക ഇന്ന് തന്‍െറ അറയുടെ വാതായനങ്ങള്‍ പോലും തുറക്കാത്ത സ്ഥിതിയിലാണ്. ഈ മനോഹര പ്രണയത്തെക്കുറിച്ചോര്‍ത്ത് രമണന്‍ ഭഗ്നഹൃദയനാവുന്നു.

അതിഭാവുകത്വത്തോടെ ലളിതമായി ശൈലിയില്‍ ചങ്ങന്പുഴ കവിതാശില്പങ്ങളായി വാര്‍ത്തെടുക്കുന്നു. പ്രേമനൈരാശ്യത്താല്‍ തളര്‍ന്നവശനായ കാമുകന്‍, രമണന്‍ ഒടുക്കം ജീവിതമവസാനിപ്പിക്കുന്നു. ദു:ഖപര്യവസായിയായ ഈ പ്രേമകഥ, പ്രണയദു:ഖ തൂലികകളായ് മലയാള നാടിനെ ഈറനണിയിച്ചു.

ഒരു കാലത്ത് കേരള ജനതയെ, പുളകം കൊള്ളിച്ച ചങ്ങന്പുഴയുടെ, ഈ പ്രണയ കാവ്യം, മാടത്തുമാളികയിലും ഒരു പോലെ പാറി നടന്നു.

ഇന്നും കാമുകീ കാമുകന്മാരെ രമണനെന്നും ചന്ദ്രികയെന്നും വിളിച്ച് കളിപറയാറുണ്ട്. ലക്ഷക്കണക്കിന് കാമുക ഹൃദയങ്ങള്‍ക്ക് ഇന്നും രമണന്‍ ഒരു പ്രചോദനമാണെന്നതിനു സംശയമില്ല.

ലൈലാ, മജ്നു

പ്രണയം അനശ്വരമാണെന്ന സന്ദേശം നമ്മളിലെത്തിച്ച ലൈലാ, മജ്നു കഥ എക്കാലത്തും പ്രണയിക്കുന്നവരുടെ ആവേശമാണ്. ഏത് എതിര്‍പ്പിനെയും അതിജീവിക്കാനുള്ള ശക്തി പ്രേമത്തിനുണ്ടെന്ന് ലൈല-മജ്നുവിന്‍െറ കഥ വെളിപ്പെടുത്തുന്നു.

പ്രണയത്തിനായി ജീവിതം നഷ്ടപ്പെടുത്തുമെന്ന് അറേബ്യന്‍ രാജാവ് ശാഹ് അമരിന്‍െറ പുത്രന്‍ കൈസിനെക്കുറിച്ച് ജ്യേത്സ്യന്മാര്‍ പ്രവചിച്ചിരുന്നു. അത് തടയാന്‍ ശാഹ് അമാരി ഏറെ ശ്രമിച്ചുവെങ്കിലും നിയോഗം മാറ്റുകയെന്നത് അസാദ്ധ്യമാണല്ലോ.

യാദൃശ്ഛികമായി ലൈലയെ കണ്ടെത്തിയ കൈസ് പ്രഥമദര്‍ശനത്തില്‍ തന്നെ പ്രണയവിവശനായി. പ്രണയം മറന്ന് പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്ന മൗലവിയുടെ വാക്കുകള്‍ പോലും പ്രണയത്തിന്‍െറ തീവ്രതയില്‍ വിഫലമായി. ലൈലയും കൈസും വേര്‍പിരിയാനാകത്ത വിധം പ്രണയബദ്ധരായി.

ഇതറിഞ്ഞ വീട്ടുകാര്‍ ലൈലയെ വീട്ടുതടങ്കലിലാക്കി. ലൈലയെക്കുറിച്ചുള്ള ചിന്തകളില്‍ വിരഹാതുരനായ കൈസ് വിലപിച്ചു നടന്നു. ഇതോടെ കൈസിന്‍െറ നാട്ടുകാര്‍ മജ്നു എന്നു വിളിച്ചു തുടങ്ങി. ഇന്നും കൈസ് അറിയപ്പെടുന്നത് ദിവ്യ പരിവേഷമാര്‍ന്ന മജ്നു എന്ന നാമത്തിലാണ്. മജ്നുവെന്നതിനര്‍ത്ഥം പരിശുദ്ധ പ്രേമം എന്നാണ്.

ലൈലയേയും മജ്നുവിനേയും അകറ്റാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. വീട്ടുകാര്‍ ലൈലയെ ബവ്ത് എന്നയാളിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ ലൈല താന്‍ മജ്നുവിന്‍േറതാണെന്ന് ഹൃദയത്തില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ബവ്ത് ലൈലയെ മൊഴി ചൊല്ലി. മജ്നുവിനോടുള്ള പ്രണയത്തിന്‍െറ വിഭ്രാന്തിയില്‍ ലൈല കാടുകള്‍ തോറും മജ്നു എന്നു വിലപിച്ചു നടന്നു. മജ്നുവിനെ കണ്ടെത്തിയ ലൈല മജ്നുവിനെ ഇറുകെ പുണര്‍ന്നു.

ലൈലയുടെ മാതാവ് രണ്ടുപേരെയും പരസ്പരം അകറ്റി ലൈലയെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. മജ്നുവിനെക്കുറിച്ചു വിലപിച്ച് ലൈല മരണമടഞ്ഞു. മരണശേഷമാണ്. ലോകം ഇവരുടെ യഥാര്‍ത്ഥ പ്രണയത്തിന്‍െറ ശക്തി തിരിച്ചറിഞ്ഞത്.

രണ്ടാളേയും സമീപത്തു തന്നെ സംസ്ക്കരിച്ചു. ലൈലയുടേയും മജ്നുവിന്‍െറയും കബറിടങ്ങള്‍ ഇന്നും ലോകം മുഴുവനുള്ള പ്രണയിനികള്‍ ഇന്നും ലോകം മുഴുവനുള്ള പ്രണയികളുടെ വിശുദ്ധ ക്ഷേത്രമാണ്.

കാലം ഈ കബറിടങ്ങളുടെ മാറ്റിന് മരവേല്പിച്ചെങ്കിലും പ്രപഞ്ചത്തില്‍ പരിശുദ്ധ പ്രേമം നിലനില്‍ക്കുന്ന കാലത്തോളം ലൈലയും മജ്നുവും അനശ്വരരായി തന്നെ തുടരും

പ്രശസ്തരുടെ പ്രണയകാലങ്ങള്‍



പ്രണയത്തിന്‍റെ സാഫല്യം എവിടെയാണ്? വിവാഹത്തിലെന്ന് ചിലര്‍ .പ്രണയത്തില്‍ ഒരു ലൈസന്‍സിന്‍റെ സ്ഥാനം മാത്രമാണ് വിവാഹത്തിനുള്ളതെന്ന് മറ്റൊരു വാദം. ഡ്രൈവിംഗ് പഠിക്കുന്നതിന്‍റെ ലക്ഷ്യം ലൈസന്‍സ് എടുക്കുകയല്ലല്ലോ!

ഇഷ്ടപ്പെടുന്ന മനസ്സുകളുടെ കൂടിച്ചേരലിന്‍റെ ഔദ്യോഗിക അനുമതിയാണ് വിവാഹം. പ്രണയം വിവാഹത്തില്‍ സഫലമാക്കിയവരും വിവാഹത്തോടെ പ്രണയം അവസാനിപ്പിച്ചവരും വിവാഹത്തിനുശേഷം നിത്യ പ്രണയികളായി ജീവിക്കുന്നവരുമുണ്ട്.

അവരില്‍ ചിലരിലൂടെയുളള യാത്ര, ആ സ്നേഹകാലത്തിന്‍റെ ഓര്‍മ്മകള്‍, പലരെയും നഷ്ടസ്മൃതികളുടെയും മധുരനൊന്പരങ്ങളുടെയും ചിലരെയെങ്കിലും അഭിമാനപുളകങ്ങളുടെയും ലോകത്തേക്ക് നയിക്കും.

സാംസ്കാരിക കേരളത്തിലെ ചില അതികായരുടെ പ്രണയകാലങ്ങളിലൂടെ
ജി. കാര്‍ത്തികേയനും സുലേഖയ്ക്കും പ്രണയകാലത്തെക്കുറിച്ചു പറയുന്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഒരേ പേരാണ്-ജോണ്‍ ജോര്‍ജ്. സുഹൃത്തായ സുലേഖയെ സന്ദര്‍ശിക്കാന്‍ ജോണ്‍ സര്‍വകലാശാല ക്യാംപസിലെത്തി. അന്ന് അവര്‍ എം.എ മലയാളം വിദ്യാര്‍ത്ഥിനി. ജോണിനൊപ്പം ഒരിക്കല്‍ ലോ അക്കാദമിയിലെ സഹപാഠിയായ കാര്‍ത്തികേയനുമുണ്ടായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച! യൂണിവേഴ്സിറ്റിയിലും ലൈബ്രറിയിലും ആ കൂടിക്കാഴ്ചകള്‍ തുടര്‍ന്നു.

സുലേഖയ്ക്ക് ഇന്നും പരിഭവം ""എന്നെ ഇഷ്ടമാണെന്ന് കാര്‍ത്തികേയന്‍ ഇന്നുവരെ പറഞ്ഞിട്ടില്ല!'' പക്ഷേ ഹിദൂര്‍ മുഹമ്മദിനും പി.കെ. സഷീറിനുമൊപ്പം കാര്‍ത്തികേയന്‍ സുലേഖയുടെ വീട്ടിലെത്തി, 1979 ഏപ്രിലില്‍ തിരുവല്ലയില്‍ എക്സ് സര്‍വീസ് കാരന്‍ ജി. കൃഷ്ണപ്പണിക്കരോട് പെണ്ണു ചോദിക്കാനായിരുന്നു വരവ്. കെ. കരുണാകരന്‍റെ മകള്‍ പത്മജയുടെ വിവാഹം കഴിഞ്ഞു മടങ്ങും വഴിയായിരുന്നു സന്ദര്‍ശനം.

വര്‍ക്കല കണ്ണന്പയിലുള്ള കാര്‍ത്തികേയന്‍റെ വീടും ദരിദ്രമായ ചുറ്റുപാടും മനസ്സിലാക്കിയപ്പോഴേ കൃഷ്ണപ്പണിക്കരും മറ്റു ബന്ധുക്കളും തീരുമാനിച്ചു. ഈ ബന്ധം വേണ്ട. എട്ടുമക്കളില്‍ മൂത്തത് കാര്‍ത്തികേയന്‍. ആവശ്യത്തിന് ദാരിദ്യ്രം. ജോലി-കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്. എം.എ. ഒന്നാം റാങ്ക് നേടിയ സുലേഖ അപ്പോഴേക്കും മഞ്ചേരി എന്‍.എസ്.എസ്. കോളജില്‍ അധ്യാപികയായി ജോലി നേടിയിരുന്നു.

കാര്‍ത്തികേയനുമായുള്ള ബന്ധത്തില്‍ ഉറച്ചുനിന്ന സുലേഖ വീട്ടുതടങ്കലിലായി.പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ ഇന്‍ലന്‍റില്‍ മുന തേഞ്ഞ പെന്‍സില്‍ കൊണ്ട് കുളിമുറിയിലെ ഭിത്തിയില്‍ വച്ചെഴുതിയ കത്താണ് വഴിത്തിരിവായത്. വിലാസക്കാരനെ കണ്ടെത്താനാവതെ അലഞ്ഞ പോസ്റ്റുമാന്‍ കീറിക്കളയും മുന്പ് കത്തു വായിക്കാമെന്നു കരുതി. അവസാനം തന്പാനൂര്‍ സലാം ലോഡ്ജില്‍ കാര്‍ത്തികേയന്‍റെ കൈയില്‍ സന്ദേശമെത്തി.

ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പോടെ സുലേഖ വീണ്ടും കോളജില്‍ പോയിത്തുടങ്ങി.കോളജിലെത്തിയ പി.എം. ബഷീര്‍ വൈകിട്ട് എം.പി. ഗംഗാധരന്‍റെ വീട്ടില്‍ കാര്‍ത്തികേയന്‍ കാത്തിരിക്കുമെന്നറിയിച്ചു.ഡി.സി.സി പ്രസിഡന്‍റ് ഹംസ കൊടുത്ത 50 രൂപയുമായി തിരുവനന്തപുരത്തേക്ക്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം സുലേഖ കോളജിലേക്ക് തിരിച്ചുപോയി.തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് ഹാളില്‍ നാലാളറിയെ നടന്ന വിവാഹത്തില്‍ അപരിചിതരെപ്പോലെ അച്ഛനും അമ്മയും പങ്കെടുത്തത് സുലേഖ ഓര്‍ക്കുന്നു.

ആ വേദനകള്‍ക്കു പകരം കിട്ടിയത് നിതാന്തമായൊരു പ്രണയം. തുടങ്ങിയതെപ്പോഴെന്നറിയാതെ അവസാനമില്ലെന്നു മാത്രം അറിയുന്ന പ്രണയം.

""തന്നൈയൊന്ന് കാണണം, മുകളിലേക്കു വരണം'', എം.എ ബേബി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബെറ്റി ലൂയിസിനോടു പറഞ്ഞു, കോഴിക്കോട് പാര്‍ട്ടി ഓഫീസില്‍. ഭയത്തോടെ മുന്നിലെത്തിയ ബെറ്റിയോട് ബേബി പറഞ്ഞു. ""തന്നെ എനിക്ക് വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്, എന്തു പറയുന്നു? അവധാനതയോടെ ചിന്തിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി''. അവധാനതയുടെ അര്‍ത്ഥം കണ്ടെത്താനുള്ള പ്രയത്നമാണ് അവര്‍ക്കിന്നും പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങളിലെ ചിരിയുണര്‍ത്തുന്ന സാന്നിദ്ധ്യം.

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ ബേബിയെ മോചിപ്പിക്കാന്‍ സമരം നടത്തിയതിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുന്പോഴാണ് ബെറ്റി ആദ്യമായി ബേബിയെ കാണുന്നത്.ബേബി അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് - തമ്മില്‍ സംസാരിക്കുന്നത് പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ്.

ബേബിയുടെ വിവാഹാഭ്യര്‍ത്ഥന ബെറ്റി വീട്ടിലെത്തിച്ചു. അച്ഛനനമ്മമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ബേബിയാണെങ്കില്‍ സ്വന്തമായി പാര്‍ട്ടി മാത്രമുള്ളവനും, എന്തായാലും ബെറ്റിയുടെ മാതാപിതാക്കള്‍ ബേബിയെക്കുറിച്ചന്വേഷിച്ചശേഷം അദ്ദേഹത്തിന് കത്തയച്ചു. ബേബിയുടെ ജ്യേഷ്ഠന്‍ ജോണ്‍സണും ഭാര്യയുമായി സംസാരിച്ച് വിവാഹവും ഉറപ്പിച്ചു.

ചില നിബന്ധനകളും ബേബി വിവാഹത്തിനു മുന്‍പ് വച്ചിരുന്നു. വിവാഹം പള്ളിയില്‍ വേണ്ട, സ്വത്ത് വേണ്ട, കുട്ടികള്‍ വേണ്ട, പഠനം പൂര്‍ത്തിയാക്കണം, കുട്ടികളുടെ കാര്യത്തിലൊഴികെ എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടു. വേദിയിലെ ഗൗരവക്കാരനായ ബേബിയുടെ റൊമാന്‍റിക് മുഖം കാണാനായത് കത്തുകളിലൂടെയായിരുന്നു. കത്തുകളിലൂടെയും ഫോണിലൂടെയും വികസിച്ച ബന്ധം വിവാഹശേഷവും പ്രണയാതുരമായി തുടരുന്നു ഈ ദന്പതികള്‍.

കൃത്യമായ പ്ളാനിങ്ങോടെ സിനിമയെടുക്കുന്ന അപൂര്‍വ്വം സംവിധായകരിലൊരാളായ ടി.കെ. രാജീവ്കുമാര്‍ പ്രണയത്തിന്‍റെ തിരക്കഥയില്‍ ഈ പ്ളാനിങ്ങില്ലാതെതന്നെ സൂപ്പര്‍ ഹിറ്റ്
സൃഷ്ടിച്ചു;തിരക്കഥ ഇല്ലാതെ

സൂ വാച്ച് എന്ന പരസ്യ ചിത്രത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ ലതാ കുര്യനും സംവിധായകന്‍ രാജീവ് കുമാറും അടുക്കുന്നത് തികച്ചും യാദൃച്ഛികമായിരുന്നു. തിരുവനന്തപുരം മ്യൂസിയത്തില്‍ ആദ്യത്തെ കൂടിക്കാഴ്ച.

ലതയും രാജീവും പ്രണയത്തിലാണ്. അവരെക്കാള്‍ മുന്‍പെ അറിഞ്ഞത് സുഹൃത്തുക്കളായിരുന്നു. എങ്കിലും രാജീവിന്‍റെ മൂക്ക് കണ്ടപ്പോഴേ ഇയാളെനിക്ക് ചേരുമെന്ന് തോന്നിയതായി ലത സാക്ഷ്യപ്പെടുത്തുന്നു.

മതവ്യത്യാസം രാജീവിന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടാക്കി. ലതയുടെ അച്ഛന്‍ സമ്മതിച്ചു. തിരുവനന്തപുരം പ്രീ മെയ്സണ്‍സ് ഹാളില്‍ വിവാഹം. പള്ളിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇവര്‍ ഇന്നും പള്ളിയിലും അന്പലത്തിലും പോകുന്നു, മതസ്ഥാപനങ്ങള്‍ എന്നും സ്നേഹത്തിനെതിരാണെന്ന കുറ്റപ്പെടുത്തലോടെ തന്നെ.

വീട്ടുകാരനുവദിച്ച പ്രണയം ഒരു അപൂര്‍വ്വാനുഭവം തന്നെ. പ്രണയത്തിനുവേണ്ടി പ്രിയപ്പെട്ട പലതും നഷ്ടമാക്കിയവരെ അപേക്ഷിച്ച് ഇവര്‍ ഭാഗ്യം ചെയ്തവര്‍. ഈ ഗണത്തില്‍പ്പെടുത്താം. പി. ശങ്കരന്‍-സുധാ ശങ്കരന്‍ ജോഡിയെ.

ശങ്കരന്‍റെ വീട്ടില്‍ നിന്ന് വിവാഹാലോചന വന്നപ്പോഴാണ് സുധയുടെ വീട്ടില്‍ വിവരമറിയുന്നത്. വാക്കാല്‍ വിവാഹവും ഉറപ്പിച്ചു. കല്യാണം ഉറച്ചതോടെ കൂടിക്കാഴ്ചയുടെ എണ്ണം കുറച്ചെന്ന് സുധയ്ക്ക് പരാതി.

തൃശൂര്‍ കേരളവര്‍മ കോളേജിലാണ് ഇവരുടെ ആദ്യ സംഗമം. കോളജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ എം.എ. ഇക്കണോമിക്സ് വിദ്യാര്‍ത്ഥി പി. ശങ്കരനും ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയായ സുധയും അടുക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രണയമില്ലാ നിലങ്ങളില്‍.കലാലയം മുഴുവന്‍ തിരിച്ചറിഞ്ഞ പ്രണയം.

സുധ കോഴിക്കോട് സര്‍വകലാശാല ക്യാംപസിലും ശങ്കരന്‍ എറണാകുളം ലോ കോളേജിലുമായപ്പോഴേക്കും പ്രേമം അസ്ഥിയില്‍ പിടിച്ചു. ശങ്കരന്‍ അന്ന് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായത് കൂടിക്കാഴ്ചകളെ എളുപ്പമാക്കി .

എം.എ രണ്ടാം റാങ്കോടെ ജയിച്ച സുധ ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപികയായി ജോലി സ്വീകരിച്ചപ്പോഴും ശങ്കരന്‍റെ നിയമപഠനം അവസാനിച്ചിരുന്നില്ല. ആറു വര്‍ഷം നീണ്ട പ്രണയം (വിവാഹപൂര്‍വ്വ പ്രണയം) ഗുരുവായൂര്‍ അന്പലത്തില്‍ വിവാഹത്തോടെ പൂര്‍ണമായി.

കലഹിച്ചും കൂടുതല്‍ സ്നേഹിച്ചും ഇന്നും അവിരാമം തുടരുന്ന പ്രണയം

പ്രേമത്തിനൊരു ദിവസം,



പ്രണയത്തിന്‍റെ സൂര്യപ്രകാശങ്ങള്‍ തേടി... പ്രണയികള്‍ക്കായൊരു ദിനം കൂടി - ഫെബ്രുവരി 14. പ്രണയത്തിന്‍റെ മഹാപുരോഹിതന്‍റെ ഓര്‍മ്മയ്ക്കായൊരു ദിനം. വാലന്‍റൈന്‍സ് ദിനം.

""നീയെന്‍റെ കണ്ണിലെ കത്തുന്ന കനവ്

നീയെന്‍റ രാവിന്‍റെ നിദ്രാവിഹീനത

ഇന്നിന്‍റെ നോവും നിലാപ്പൂവുമാണു നീ

നാളെയുടെ സൂര്യപ്രകാശമാകുന്നു നീ....''

പ്രണയം കവിതകളായും കവിതകള്‍ പുതുമഴയായും പെയ്തിറങ്ങുന്ന സ്നേഹസായന്തനങ്ങള്‍ക്ക് എന്നും സ്വപ്നത്തിന്‍റെ നിറമാണ്.


""എന്തിലുമെന്തു നിഗൂഢത, എങ്കിലും
എത്ര അസ്വസ്ഥ മധുരമാം വശ്യത
അര്‍ത്ഥങ്ങളെത്ര അനന്തമനോഹരം
അല്പമാമീണം പുരണ്ട സ്വരത്തിനും

വാചാലമായ മൗനം എന്നും പ്രണയത്തിന്‍റെ മനോഹരമായ ചിഹ്നമായിരുന്നു. നാവിനുമുന്‍പേ കണ്ണുകള്‍ കൈമാറുന്ന ഹൃദയരഹസ്യമാണു പ്രണയം. ആത്മാവുകള്‍ തിരിച്ചറിയുന്ന പുണ്യവികാരത്തിനുമുന്നില്‍ വാക്കുകള്‍ അപ്രസക്തമാകുന്നു.

എന്നും പ്രണയത്തിന്‍റെ വിതഭൂമികളാണ് കലാലയങ്ങള്‍. കേരളത്തിലെ ഏറ്റവും പാരന്പര്യമുള്ള കലാലയങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്. ഇവിടെ ഏറ്റവും പ്രശസ്തമായ മുറിയാണ് 106. പ്രണയികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുറി. ഈ മുറിയില്‍ പണ്ടെന്നോ കൊത്തിവച്ച ഒരു വാചകം ഇന്നും മായാതെ കിടക്കുന്നുണ്ട്.

""ഒരിടത്തൊരു രാജശേരഖനും രാധികയും ഉണ്ടായിരുന്നു...''

വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ വാചകത്തിന്‍റെ വര്‍ത്തമാനകാല അവസ്ഥയുടെ ചാരിതാര്‍ത്ഥ്യത്തില്‍ ഡോ പി .കെ രാജശേഖരനും, ഡോ. രാധിക സി നായര്‍ക്കും ഇന്ന് പുഞ്ചിരി.

അവരെപ്പോലെ ചിരിക്കാനാവാത്തവരാണ് മറ്റൊരു മഹാഭൂരിപക്ഷം.
ജി എഴുതിയതു പോലെ
ആ മുഗ്ദ്ധപുഷ്പത്തെ കണ്ടില്ലായിരുന്നെങ്കില്‍ ,
ആവിധം പരസ്പരം സ്നേഹിച്ചില്ലയിരുന്ന്നെങ്കില്‍
എന്നോര്‍ത്തു വിഷമിക്കുന്നവരാണ് അവരിലധികവും.

പ്രണയം പുഷᅲിക്കുന്ന നാളില്‍ ഒരു കുല വെളുത്ത റോസാപ്പൂക്കള്‍ അവര്‍ക്കും .

പ്രണയമൊഴിയുന്പോള്‍

ആ വാലന്‍റൈന്‍ ദിനത്തില്‍ അവന്‍റെ സമ്മാനം കടലാസു ചെടിയുടെ ഒരു മുഷിഞ്ഞ ചില്ലയായിരുന്നു. വിതിര്‍ത്തിട്ട മുടിയിലെ ചെന്പകപ്പൂവിന്‍റെ സ്നിഗ്ദ്ധതയ്ക്കു പകരമായി ആ വിളറിയ കടലാസുപൂക്കള്‍ സ്വീകരിക്കാനും അവള്‍ തയ്യാറായി.

പ്രണയത്തിന്‍റെ തീവ്രത ആ പൂവുകള്‍ക്ക് അസ്തമയത്തിന്‍റെ ചുവപ്പു നല്‍കുന്നതറിഞ്ഞപ്പോഴും അത് അസ്തമയത്തിന്‍റെ ചുവപ്പാണെന്ന ബോധം അവനെ അലോസരപ്പെടുത്തി. അടുത്ത പ്രഭാതത്തിന് മറവിയുടെ മേഘക്കറുപ്പായിരുന്നു കൂട്ട്.

""അരികിലേറെയകലത്തിരുന്നു നീ
കരളു കത്താതെയെന്നെ നോക്കീടവേ
സിരകളൊക്കെയും തുള്ളിപ്പനിക്കുന്നൊ-
രഗ്നിയായ് നിന്നെ മോഹിച്ചിരുന്ന ഞാന്‍....''
--ഇന്ദ്രബാബു

പറയാതെ പോയ പ്രണയങ്ങള്‍ക്കും പങ്കിടാതെപോയ സ്വപ്നങ്ങള്‍ക്കും അന്ത്യവിധി കുറിക്കാനൊരു ദിനം. അടുക്കി വച്ച സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലില്‍നിന്ന് അണപൊട്ടിയൊഴുകുന്ന സ്നേഹത്തിന്‍റെ സ്ഫോടനത്തിലേക്കുള്ള പരിണാമം ആശകളുടെ ചിറകരിഞ്ഞേക്കാം.

""ഏതു പ്രണയവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെങ്കിലും തിരിച്ചുകിട്ടും '', ആശ്വാസത്തിനവിടെയും കവി തന്നെ ശരണം.

""ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ഒരിക്കലെങ്കിലും സ്നേഹിച്ചു നഷ്ടപ്പെടുന്നതാണ്''. ഓരോ പ്രണയിയുടെയും ആപ്തവാക്യം!. പക്ഷേ ഇവരറിയുന്നുണ്ടോ ആദ്യം പറഞ്ഞ ഗണത്തില്‍പ്പെടുന്നവരായി ആരുമില്ലെന്ന്!

ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം


എല്ലാം ആഘോഷമാക്കുന്ന പുതുതലമുറ പ്രണയവും ആഘോഷമാക്കിയിരിക്കുന്നു. കൈമാറുന്ന ആശംസാ സന്ദേശത്തിലൂടെ, വാക്കുകളിലൂടെ, സമ്മാനങ്ങളിലൂടെ അവര്‍ അതാസ്വദിക്കുന്നു. കാല്‍പനിക കവികള്‍ വാഴ്ത്തിപ്പാടിയ ആര്‍ദ്ര പ്രണയം പോയ് മറഞ്ഞതുപോലെ. പ്രണയ തീവ്രത കാലപ്രവാഹത്തില്‍ ചോര്‍ന്നു പോയതു പോലെ.... പ്രണയ ഊഷ്മളത, വിശ്വാസം, ദൃഢത..... എല്ലാമെല്ലാം പ്രണയികളില്‍ നിന്നും നഷ്ടമാകുന്നുവോ?

പുതുതലമുറയ്ക്ക് ഒരേ സ്വരം,കണ്ണൂം മൂക്കുമൊന്നുമില്ലാത്ത പ്രണയം ഇന്നാര്‍ക്കുമില്ല. ജാതിയും, മതവും, പണവും, സ്റ്റാറ്റസുമൊക്കെ, പറ്റു മെങ്കില്‍ ജാതകം വരെ നോക്കി മാത്രമേ ഞങ്ങള്‍ പ്രേമിക്കൂ. എന്തിനാ വെറുതേ. മേല്‍ പറഞ്ഞതെല്ലാം ഒത്തുവരുന്ന പയ്യന്‍സിനെയോ പെണ്ണിനെയോ ആണെങ്കില്‍ വീട്ടുകാര്‍ക്ക് സന്തോഷം. പ്രണയികള്‍ക്ക് അതിനേക്കാള്‍ സന്തോഷം.

പ്രണയിച്ച് അടിപൊളിയായ് കറങ്ങി മടുക്കുന്പോള്‍ വീട്ടുകാര്‍ തന്നെ ആശീര്‍വദിച്ച് നാലാളറിയെ കെട്ട് നടത്തി തരുന്നതിന്‍റെ സുഖമൊന്നു വേറെ. മറ്റേതോ? ജാതിയും മതവും വിട്ടുള്ള ഞാണിന്‍മേല്‍ കളിയാണ് . പിന്നെ വീട്ടുകാരുടെ എതിര്‍പ്പ് തുടങ്ങിയ എടാകൂടങ്ങള്‍.

ഇതൊക്കെ കഴിഞ്ഞ് കെട്ടിയാലോ സാന്പത്തികമെന്നും, സംശയമെന്നുമൊക്കെപ്പറഞ്ഞ് പ്രശ്നങ്ങളുടെ ഘോഷയാത്ര എല്ലാം നോക്കി, വിജയിക്കുമെന്നുറപ്പുള്ള പ്രേമമല്ലേ ഇതിലൊക്കെ ഭേദം. ഒരേയൊരു ജീവിതമല്ലേയുള്ളൂ എന്തിനാ വെറുതേ സ്പോയില്‍ ചെയ്യുന്നത്. കാര്യകാരണസഹിതം പുതുതലമുറ വാദിക്കുന്നു.

എന്നാല്‍ പ്രണയത്തെ മയില്‍പീലിയായ് മനസ്സില്‍ സൂക്ഷിച്ച, ആര്‍ദ്ര പ്രണയ വക്താക്കളായ പഴയ തലമുറ ഇതിനെതിരെ ചൊടിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് പ്രണയമെന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ശരിക്കറിയുമോ ? ഓണവും, വിഷുവും ആഘോഷിക്കുന്നതു പോലെ വര്‍ഷത്തിലൊരിക്കല്‍ അവര്‍ പ്രണയദിനം ( വാലന്‍റയ്് ന്‍സ് ഡേ) ആഘോഷിക്കുന്നു. എന്തൊരു കാലമാണിത് ?

ഞങ്ങളുടെ കാലത്ത് പ്രണയത്തിന് നിത്യവസന്തമായിരുന്നു. കോരിച്ചൊരിയുന്ന മഴയുടെ താളം പോലെ, നേര്‍ത്ത മഞ്ഞുപോലെ അതെന്നും ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയം ഒരു ദിവസത്തെ മാത്രം ആഘോഷമായിരുന്നില്ല. അന്ന് കടക്കണ്ണിലൂടെ എറിയുന്ന നോട്ടത്തിലൂടെ, ഒരു മൃദു മന്ദഹാസത്തിലൂടെ, അവിചാരിതമായ കണ്ടുമുട്ടലിലൂടെ അത് പൂത്തുതളിര്‍ത്തു നിന്നു.

ഇന്നത്തെ പ്രണയമെന്താണ് ? വസ്ത്രം മാറുന്ന ലാഘവത്തോടെയല്ലേ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇന്‍റര്‍നെറ്റിലൂടെ രണ്ട് വാക്ക് കൈമാറിയാല്‍ പ്രണയമായി, സെല്‍ഫോണിലൂടെ ശബ്ദത്തെ പ്രണയിച്ച് ജീവിതംതന്നെ കുട്ടികള്‍ ഹോമിക്കുന്നു. ഇതാണോ യഥാര്‍ത്ഥ പ്രണയം

ക്യാംപസ്സിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രണയത്തിന്‍റെ വീറും വാശിയുമെല്ലാം എങ്ങോ മറഞ്ഞതു പോലെ. വല്യേട്ടന്മാരും, വല്യേച്ചികളും തന്നെയിത് സ്വകാര്യമായി സമ്മതിക്കുന്നു. പ്രണയ തീവ്രത മൂത്ത് വിവാഹത്തില്‍ കലാശിക്കുന്ന ബന്ധങ്ങള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. പിന്നെയുള്ളത് ഫോര്‍ പീപ്പിള്‍സിനിടയില്‍ സ്റ്റാറ്റസിനു വേണ്ടിയുള്ള ബന്ധങ്ങള്‍ മാത്രം.

ഐസ് ക്രീം പാര്‍ലറില്‍ സൊറ പറഞ്ഞിരിക്കാനും, കാശ് കൊടുക്കാനും, ഇഷ്ട സിനിമകള്‍ കാണാന്‍ കൊണ്ടുപോകാനും, അറുബോറന്‍ ക്ളാസ്സുകളില്‍ നിന്ന് രക്ഷപ്പെടാനും രണ്ട് പഞ്ചാരയടിക്കാനുമൊക്കെ ഒരു കന്പനി... തീര്‍ന്നു ക്യാന്പസ് പ്രണയം.

സെന്‍റിയായി രണ്ട് ഡയലോഗൊക്കെ കാച്ചി പ്രണയം പ്രകടിപ്പിക്കാമെന്നു കരുതിയാലോ. കൂവലിന്‍റെ അകന്പടിയാവും ഫലം. ആകെ ചമ്മി നാറും. അപ്പോള്‍ പിന്നെ മനസ്സില്‍ തട്ടാതെ ചുണ്ടില്‍ മാത്രം തത്തിക്കളിക്കുന്ന ഐ ലവ് യു ഡാ.. ഐ മിസ് യു ഡാ. എന്നീ വാക്കുകള്‍ തട്ടി മൂളിക്കാതെ മറ്റെന്തോന്ന് ചെയ്യാന്‍ ? ക്യാന്പസ് ആത്മാര്‍ത്ഥതയോടെ ചോദിക്കുന്പോള്‍ എന്തോ തൊണ്ടയില്‍ തടഞ്ഞ പോലെ.

''രാഗം മാംസനിബിഡമാകരുതു പോലും' കാവ്യ ശകലത്തിന്‍റെ അര്‍ത്ഥാന്തരങ്ങളിലേയ്ക്ക് മനസ് വ്യാപരിക്കവേ, ഇന്നത്തെ സാമൂഹ്യ ദു:സ്ഥിതികള്‍ മനസ്സിനെ കലുഷമാക്കാറുണ്ടെന്ന് മലയാളം അദ്ധ്യാപിക പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. ശരിയാണ് പ്രേമത്തിനു പിന്നില്‍ എത്ര ചതിക്കുഴികള്‍. സൂര്യനെല്ലി, വിതുര... പട്ടിക അനന്തമായി നീളുന്നു, അറിയപ്പെടുന്നവയും അറിയപ്പെടത്തവയുമായി.

ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രേമച്ചതിയ്ക്ക് ഇരുതല മൂര്‍ച്ചയാണുള്ളത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് അവസാനം വീട്ടുകാര്‍ പച്ചക്കൊടി കാട്ടി, വിവാഹനിശ്ഛയവും തീരുമാനിച്ചു. നിശ്ഛയത്തലേന്ന് പെണ്‍കുട്ടി മറ്റൊ രു കാമുകനോടൊപ്പം ഒളിച്ചോടിയതും കാമുകന്‍റെ ചിലവില്‍ പഠിച്ച് ജോലികിട്ടിയപ്പോള്‍ മറ്റൊരാളെ പ്രണയിച്ച് കെട്ടിയതുമൊക്കെ പ്രേമച്ചതിയുടെ പെണ്‍മുഖമാണ്.

അതൊക്കെപ്പോട്ടെ ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ പുതുനാന്പുകള്‍ കൂന്പടഞ്ഞുപോയി എന്ന പരിദേവനവുമായി ആരെങ്കിലും മുന്നോട്ട് വന്നെന്നിരിക്കട്ടെ അപ്പോഴുമുണ്ടാകും പുതുതലമുറയുടെ ഹൈടെക്ക് മറുപടി. കാല്‍പനിക പ്രണയം എന്തൊരു അറുബോറാണ് .ആര്‍ക്കാണ് ഇതിനൊക്കെ സമയം. ജീവിതമിങ്ങനെ കുതിച്ചു പായുകയല്ലേ ഹൈടെക്ക് യുഗത്തില്‍ ഞങ്ങള്‍ നെറ്റിലൂടെയും, സെല്‍ഫോണിലൂടെയും സല്ലപിക്കുകയല്ലേ

കത്രികകള്‍


ഛിന്നഭിന്നമാക്കപ്പെട്ട
ഒരു
ചിത്രം...

അവകാശം
പറയാന്‍
ആരുമില്ലാത്ത
ഒരു ഓര്‍മ്മ.....

എന്തിന്
എന്നെ മുറിച്ചത് എന്ന്
നീ പോലും ചോദിച്ചതെയില്ല

മുറിഞ്ഞത് ഞാന്‍...
മുറിച്ചു കളഞ്ഞത് നീ...

അത് എന്‍റെ
സത്യം...

നിനക്കു മറ്റൊന്നാവാം...
പക്ഷെ..
തിരികെ
ഒട്ടിച്ചു വെക്കുന്നത്
നീയോ,
അതോ.....

കത്രികകള്‍
അവയ്ക്ക് വേണ്ടത് ചെയ്യുന്നു...

ചിതറിച്ച
ചിത്രങ്ങള്‍ക്ക്
നിന്‍റെ ഉത്തരം
...???

എനിക്ക് അറിയണം എന്നില്ല....

കത്രികകള്‍
ഒരിക്കലും
ഒരുത്തരം
തരാന്‍
നിര്‍ബന്ധിക്കപ്പെടുന്നില്ല....
അല്ലേ....??

ഒരിക്കലും
തരാതിരിക്കട്ടെ...
ഒരിക്കലും...

എന്‍റെ
പ്രണയം
എന്നോട് കൂടെ
മുറിഞ്ഞു മുറിഞ്ഞു
കത്രികകള്‍ക്ക്
അവസാനത്തെ
ഉത്തരമാകട്ടെ....

നിന്‍റെ
ഒടുക്കത്തെ
പ്രണയത്തെ
അത്
ചാമ്പലാക്കട്ടെ...

എന്നോടൊപ്പം....

എങ്കിലും..
എവിടെയോ
ഉത്തരം കിട്ടാതെ
ഞാന്‍ അലയുന്നുണ്ടാവാം...

നീയും....

എന്‍റെ
അനായാസമായ ഒരു
മരണമെങ്കിലും
എല്ലാത്തിനും
അവസാനത്തെ
ഉത്തരമാകട്ടെ...


ഒടുവില്‍...
എന്നോടൊപ്പം
അതും
ഉത്തരമില്ലാത്ത
ഒരു വെറും
ചോദ്യമായി
എന്നെപ്പോലെ
ഞാന്‍ മാത്രമായി
എല്ലാരാലും
ചുമ്മാ
വെറുത്തു പോകപ്പെടട്ടെ....

ഒരു തെറ്റ് പോലും
കത്രികകള്‍ക്ക്
മുറിച്ചു മാറ്റാന്‍
കഴിയാതിരിക്കട്ടെ...

എന്നോടൊപ്പം
എല്ലാ
കത്രികകളും
കുഴിച്ചു മൂടപ്പെടട്ടെ....
എന്നെന്നേക്കുമായി....

എന്തേ....?
എനിക്ക് മാത്രം
ആശിക്കാന്‍ പാടില്ലേ....?

മരണം
ഉത്തരമാണെന്നു
വിശ്വസിക്കാന്‍
പറ്റുന്നില്ലെങ്കിലും

എനിക്കും
എന്തെങ്കിലുമൊക്കെ വിശ്വസിച്ചല്ലേ
പറ്റൂ....

വെറുതെ,
ഞാനും
എപ്പോഴെങ്കിലും ജീവിക്കാന്‍
പൊരുതിയിരുന്നു എന്നെങ്കിലും
എനിക്കെങ്കിലും ഒന്നു വിശ്വസിക്കാന്‍.....

ഇനി
ഒരു കത്രികയ്ക്കു പോലും മുറിച്ചു തള്ളാന്‍ മാത്രം
അവശേഷിക്കുന്നില്ല ഞാന്‍ ....

സമ്മതിക്കുകയുമില്ല ...
നിനക്കു ശ്രമിക്കാം...

കത്രികകള്‍
അവയുടെതു മാത്രമായ
നിയമങ്ങളില്‍
പിഴച്ചു
പോകട്ടെ....

ഞാന്‍
എന്‍റെ
മാത്രം
നിഴലിലും.....

അങ്ങനെ അങ്ങനെയങ്ങനെ.............

ശ്രേയസ്



ശ്രേയസ്
സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി (22)

കര്‍മ്മത്തെക്കുറിച്ച് സമ്പൂര്‍ണമായ അറിവ് കര്‍മ്മം ചെയ്യുന്നവര്‍ക്കുണ്ടാകണം. അറിവുള്ളവര്‍ക്ക് ഫലേച്ഛയോടു കൂടിയ കര്‍മ്മം നിന്ദ്യമാണ്. ബുദ്ധിയെ ശരണമാക്കണമെന്ന് ഭഗവാന്‍ അര്‍ജുനനെ ഉപദേശിക്കുന്നു. ബുദ്ധിയാകണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്; മനസ്സാകരുത്. മനസ്സും ബുദ്ധിയും ഒന്നായി നിലനിര്‍ത്താന്‍ കഴിയുന്നവനാണ് സമദര്‍ശി.
കര്‍മ്മങ്ങളൊക്കെ ധ്യാനാവസ്ഥയില്‍ , അറിവോടെ, പ്രാര്‍ത്ഥനയോടെ ചെയ്യണം. ബോധപൂര്‍വമായിരിക്കണം നമ്മുടെ കരചരണ പ്രവര്‍ത്തനങ്ങള്‍ . മനുഷ്യനെ സമൂലം മാറ്റിമറിക്കാന്‍ നിഷേധാത്മക ചിന്തകളെക്കൊണ്ട് സാധ്യമല്ല. കര്‍മ്മം ചെയ്യാതിരിക്കുക എന്ന ചിന്ത ഒരിക്കലും പാടില്ല. അരുത്, അരുത് എന്നതുകേട്ട് മനുഷ്യ മനസ്സാകെ മരവിച്ചിരിക്കുകയാണ്.

സമബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവന് സുകൃതമോ, ദുഷ്കൃതമോ ഇല്ല. അവന്‍ പുണ്യത്തിന്റേയോ പാപത്തിന്റേയോ പക്ഷത്തു നില്‍ക്കുന്നില്ല. രണ്ടിനേയും അതിവര്‍ത്തിക്കുന്ന കര്‍മ്മയോഗത്തിനായി നാം പരിശ്രമിക്കണം. കര്‍മ്മങ്ങളിലെ കുശലതയാണ് യോഗം.
യുക്തമായ ബുദ്ധിയുള്ളവര്‍ കര്‍മ്മഫലത്തെ ഉപേക്ഷിച്ച് ജന്മബന്ധങ്ങളില്‍ നിന്ന് വേര്‍പെട്ടവരായി ദുഃഖരഹിതമായ, തടസ്സങ്ങളില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. ദുഃഖങ്ങള്‍ ഉണ്ടാകാതിരിക്കണംഎന്നല്ല അതിനെ അതിജീവിക്കാനുള്ള മാനസികാവസ്ഥയിലേക്ക് തന്നെ ഉയര്‍ത്തണേ എന്നാണ് ശാന്തിമന്ത്രത്തിലൂടെ പ്രാര്‍ത്ഥിക്കുന്നത്.
യോഗസ്ഥനായി സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. ഒന്നുമായി താദാത്മ്യം പ്രാപിക്കാതിരിക്കലാണത്. കിട്ടിയതിലും കിട്ടാത്തതിലും സമഭാവനയായിരിക്കലാണത്. പലതിനോടുമുള്ള ഒട്ടലാണ് സംഗം. നമ്മുടെ ബന്ധങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥതയില്‍ നിന്നു ജനിക്കുന്നതാണ്.
മകനോടുള്ള സംഗം അവനിന്നതായിത്തീരണമെന്ന നമ്മുടെ ആഗ്രഹമാണ്. നമുക്കാവാത്തത് മകനായി നമുക്കതിന്റെ ഫലം കിട്ടണം എന്ന മോഹം. കടമ, സ്നേഹം, ഉത്തരവാദിത്വം എന്നിവയൊക്കെ പലപ്പോഴും സ്വന്തം സ്വാര്‍ത്ഥതയെ ധരിപ്പിക്കുന്ന കുപ്പായങ്ങളാണ്
Newer Posts

സഹപാഠി 1975


അടിയന്തരാവസ്ഥക്കാലത്ത് സംഹാര താണ്ഡവമാടിയ ഭരണകൂട ഭീകരതയില്‍‍ പൊലിഞ്ഞുപോയ "രാജന്‍‍" എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മറക്കാന്‍‍ കേരള ജനതക്ക് അത്ര പെട്ടന്ന് കഴിയും എന്ന് തോന്നുന്നില്ല. പൊതുജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടങ്ങള്‍‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആയി “ഇരകളെ" സൃഷ്ടിച്ച് വേട്ടയാടുകയും, പ്രതികരിക്കുന്നവരെ വ്യാജ ഏറ്റുമുട്ടലുകള്‍ തീര്‍ത്ത് സംഹരിക്കുകയും പുതു തലമുറയുടെ പ്രതികരണ ശേഷിയെ ''നിര്‍ബന്ധിത വന്ധ്യംകരണം'' വഴി നിര്‍വീര്യമാക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ രാജന്‍ എന്ന രക്തസാക്ഷിയുടെ സ്ഥാനം മറവികള്‍ക്കപ്പുറത്ത് തന്നെയാണ്. മലയാളവും മലയാളികളും ഉള്ളയിടത്തോളം കാലം ആരെങ്കിലും രാജനെക്കുറിച്ച് ഓര്‍ക്കാനും പറയാനും ഉണ്ടാകും എന്നുറപ്പ്..!


പ്രശസ്ത മലയാള സിനിമാ സംവിധായകന്‍‍ ഷാജി.എന്‍‍.കരുണ്‍ 1988-ല്‍ സംവിധാനം ചെയ്ത “പിറവി” എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടത്‌, അത് കൈകാര്യം ചെയ്ത പ്രമേയത്തിന്റെയും അവതരണത്തിന്റേയും വ്യത്യസ്‌തത കൊണ്ടാണ്. തന്റെ കുടുംബത്തിന്‍റെ ഏക ആശ്രയം ആയ മകന്‍ കൊല്ലപ്പെട്ടതറിയാതെ അവനെ തേടി അലയുന്ന ഒരു വയോവൃദ്ധ പിതാവിന്റെ ജീവിത യാഥാര്‍ത്ഥ്യത്തെ ആണ് സംവിധായകന്‍ നിറക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ തിരശ്ശീലയില്‍ എത്തിച്ചത്. കാക്കിയുടെ ക്രൌര്യത്തിലും, ബൂട്ട്സുകളുടെ ഞെരിച്ചിലിലും, തോക്കുകളുടെ ഇടിമുഴക്കത്തിലും പെട്ട് ജീവിതം പൊലിഞ്ഞുപോയ ഒരുപാട് നിരപരാധികള്‍. തന്റെ "മകനെ നിങ്ങള്‍ എന്ത് ചെയ്തു" എന്ന് അധികാരി വര്‍ഗത്തോട് ഉറക്കെ ചോദിച്ച ഒരച്ഛന്‍. അടിയന്തരാവസ്ഥ കാലത്ത് പോലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കോഴിക്കോട്‌ റീജിണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്‍റെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുന്നു.


സഹപാഠി 1975 എന്ന പേരില്‍ ജോണ്‍ ടിറ്റോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രാജന്‍റെ സഹപാഠിയും, സുഹൃത്തും ആയിരുന്ന രാജാറാമിന്‍റെതാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ അരികുചേര്‍ന്ന് നില്‍ക്കുന്ന ഈ ചിത്രം കേരളീയ സമൂഹത്തില്‍ രാജനെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കും എന്നാണ് സംവിധായകന്‍റെ പ്രതീക്ഷ. ''രാജന് എന്തുസംഭവിച്ചുവെന്നറിയുന്ന ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സിനിമയുടെ തിരക്കഥ രൂപപ്പെടുത്തുന്നതിനായി നടത്തിയ യാത്രകള്‍ക്കിടയില്‍ അവരില്‍ പലരെയും ഞാന്‍ നേരിട്ടുകണ്ടു സംസാരിച്ചു. ഇത്രകാലം ആരൊക്കെയോ സൗകര്യപൂര്‍വം മറച്ചുവെച്ച ചില യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സിനിമ നിമിത്തമാകുമെന്നാണ് കരുതുന്നത്''- ടിറ്റോ പറയുന്നു. "എന്‍ജിനീയറിങ് കോളേജിലെ ഏവര്‍ക്കും പ്രിയങ്കരനായ ഗായകനായിരുന്നു രാജന്‍ വാര്യര്‍ എന്ന യുവാവ്. മാര്‍ക്‌സിസ്റ്റ് നേതാവായിരുന്ന സഹപാഠി മുരളി കണ്ണമ്പുഴയായിരുന്നു രാജന്റെ ഏറ്റവുമടുത്ത സുഹൃത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മുരളി നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. കായണ്ണ പോലീസ് സ്റ്റേഷനില്‍ നടന്ന നക്‌സലൈറ്റ് ആക്രമണത്തില്‍ മുരളി പ്രതിയായി. മുരളിയെത്തേടി കാമ്പസിലെത്തിയ നരിക്കോടന്‍ നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജനെ കസ്റ്റഡിയിലെടുക്കുന്നു. പിന്നീട് രാജനെ പുറംലോകത്താരും കണ്ടിട്ടില്ല. പോലീസില്‍നിന്ന് വിരമിച്ചശേഷം നരിക്കോടന്‍ സന്ന്യാസിയായിമാറി. നക്‌സല്‍വര്‍ഗീസ് വധക്കേസിന്റെ സത്യം പുറത്തുവന്നതോടെ രാജന് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് നരിക്കോടന്‍ കോടതിയില്‍ വെളിപ്പെടുത്തുന്നു. ഇതാണ് 'സഹപാഠി 1975' പറയുന്ന കഥ." യുവ മലയാളി നടന്‍ വിനീത് കുമാര്‍ ചിത്രത്തില്‍ രാജന്‍റെ കഥാപാത്രത്തെയും, മനോജ്‌ കെ. ജയന്‍ നരിക്കോടന്‍ നരായണന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

പ്രമുഖ മലയാള സിനിമ അഭിനേതാവും സംവിധായകനും ആയ ശ്രീ.മധുപാല്‍ സംവിധാനം ചെയ്ത "തലപ്പാവ്" എന്ന സിനിമയില്‍ നക്സല്‍ വര്‍ഗീസ്‌ വധത്തിന്റെ ക്രൂര യാഥാര്‍ത്യങ്ങളെ കുറിച്ചും, ഇതിന്റെ പേരില്‍ വേട്ടയാടപ്പെട്ട രാമചന്ദ്രന്‍ നായര്‍ എന്ന നിരപരാധിയായ പോലീസുകാരന്‍ അനുഭവിച്ച മാനസിക വ്യഥകളെ കുറിച്ചും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ മധുപാലിനും, കഥയില്‍ വര്‍ഗീസായി ജീവിച്ച നടന്‍ പ്രിത്വിരാജിനും, രാമചന്ദ്രന്‍ നായരുടെ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേതാവും സംവിധായകനും ആയ ലാലിനും സിനിമ പ്രവര്‍ത്തകന്റെ യഥാര്‍ത്ഥ ധര്‍മം നിര്‍വഹിക്കാന്‍ ആയി. ഈയിടെ എറണാകുളം സി.ബി.ഐ കോടതിയില്‍ വര്‍ഗീസ്‌ വധക്കേസിലെ രണ്ടാം പ്രതി മുന്‍ ഐ.ജി ലക്ഷമണയെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സഹപാഠി 1975 എന്ന എന്ന ഈ സിനിമ രാജന്‍റെ "തിരോധാനത്തി"ന്‍റെ സത്യാവസ്ഥകള്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കട്ടെ..!
പ്രസിദ്ധ ബ്ലോഗ്ഗര്‍‍ ശ്രീ.സുകുമാരന്‍‍ സാര്‍‍ അദ്ധേഹത്തിന്റെ “ശിഥില ചിന്തകള്‍‍” എന്ന ബ്ലോഗ്ഗിലെ “കരുണാകരന്‍‍ ബാക്കി വച്ച് പോയ”തിനെ കുറിച്ചുള്ള പോസ്റ്റില്‍‍ രാജന്‍റെ കൊലപാതകത്തെയും, അതില്‍‍ കരുണാകരനുള്ള പങ്കിനെ കുറിച്ചുള്ള ആരോപണത്തേയും പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു..!
“മഹാത്മാ ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്പകയാല്‍ എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈച്ചരവാര്യരുടെ ദു:ഖം മാത്രം ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള (ശ്രീ.കെ കരുണാകരന്‍) രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.” “എന്നാല്‍ രാജന്‍ മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.”
ഇതിനെ കുറിച്ച് എന്റെ മറുപടി കമന്റ് താഴെ കൊടുക്കുന്നു..!
"സാര്‍, ഇത്തരം പ്രസ്താവനകള്‍ കാണുമ്പോള്‍ ഖേദം ഉണ്ട്. ഭരണകൂട ഭീകരതയെ ഇങ്ങനെ നിസ്സാരവല്‍ക്കരിക്കരുത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ കൊലപ്പെടുത്തിയത് അസഹിഷ്ണുവായ ഒരു മത ഭ്രാന്തന്‍ ആണ്. അമൃത്‌സറിലെ സിഖ്‌ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു സ്വന്തം അംഗ രക്ഷകനാല്‍ ആണ് ശ്രീമതി.ഇന്ദിരാ ഗാന്ധി മരിക്കുന്നത്, ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ക്കെതിരെ നടന്ന സൈനിക നടപടിയില്‍ ഇന്ത്യ ശ്രീലങ്കയെ സഹായിച്ചതില്‍ പ്രതിഷേധിച്ചാണ് രണ്ടുമൂന്നു തമിഴ്‌ തീവ്രവാദികള്‍ രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയത്. ഏതൊരു ഇന്ത്യക്കാരനും ഈ കൊലപാതകങ്ങള്‍ എല്ലാം വേദനാജനകം ആണ

തെളിനിലാവ്



ഇവളെന്താ ഫോണെടുക്കാത്തത്..?
രണ്ടു ദിവസമായി വിളിക്കുന്നു.ഒരു മറുപടിയും ഇല്ല.എന്ത് പറ്റിയോ ആവോ..
രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോഴും വളരെ സന്തോഷത്തോടെയാ സംസാരിച്ചത്‌.നാളെ വിളിക്കില്ലേ എന്നും ചോദിച്ചിരുന്നു.അതുകൊണ്ട് പിണക്കമോന്നുമായിരിക്കില്ല.
പിന്നെ എന്താവും കാരണം?
ഇനി അസുഖമെന്തെന്കിലും?എയ്.. എങ്കിലും ഫോണെടുക്കുന്നതുകൊണ്‍ടെന്താ?
ഇത്രയും കോള്‍സ് കാണുമ്പോള്‍ തിരിച്ചൊരു മിസ്സ്ഡ് കോളോ,മേസേജോ തന്നാലെന്താ?
എങ്കില്‍ ഞാനിത്രയും വിഷമിക്കുമോ?
അതെങ്ങനാ അന്യ നാട്ടില്‍ വന്നു ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടുന്നവരുടെ വേദന ആര് മനസ്സിലാക്കാന്‍.എല്ലാവര്ക്കും സ്വന്തം കാര്യം മുടക്കം കൂടാതെ നടക്കണം.നമ്മളെപ്പറ്റി ഓര്‍ക്കാന്‍ അവര്‍ക്കെവിടാ സമയം.അമ്മയായാലും ഭാര്യയായാലും ഇക്കാര്യത്തില്‍ ഒരു പോലെ തന്നെ
"ഹരീ..നീ എന്തോര്‍ത്തിരിക്കുവാ?ഇറങ്ങുന്നില്ലേ?"
"ഓരോന്നോര്‍ത്തിരുന്നു സമയം പോയതറിഞ്ഞില്ല ചേട്ടാ. വാ, പോകാം ..ദാ..ഞാനിറങ്ങി "
"ഉം ..നാട്ടില്‍ പോയി വന്നതില്‍ പിന്നെ നിനക്ക് ചിന്ത അല്‍പ്പം കൂടുതലാ...എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ.ഞാനും ഈ പ്രായം കഴിഞ്ഞല്ലേ മോനെ ഇവിടെ വരെയെത്തിയത്"
അശോകേട്ടന്‍ കളിയാക്കിയതാണെന്ന് മനസ്സിലായെന്കിലും മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ.
വാക്കുകള്‍ക്കു ക്ഷാമം അനുഭവപ്പെടുമ്പോഴാണ് പലപ്പോഴും ചിരി വാചാലമാകുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി അശോകേട്ടനുമായി ഒരു റൂമിലാണ് താമസം(റൂമെന്നു പറഞ്ഞാല്‍ കമ്പനി വക അപ്പാര്‍ട്ടുമെന്റാണ്) .ജോലി ചെയ്യുന്നതും ഒരേ കമ്പനിയില്‍ തന്നെ.രക്ത ബന്ധങ്ങളെക്കാള്‍ വിലയുള്ള ചില ബന്ധങ്ങളുണ്ടെന്ന് മനസ്സിലായത്‌ അശോകേട്ടനിലൂടെയാണ്. ശരിക്കും സ്വന്തം ചേട്ടനെപ്പോലെ തന്നെയാണ് അശോകേട്ടന്‍.
റൂമില്‍ നിന്നും രണ്ടു മൂന്നു മിനിട്ട് നടന്നാല്‍ ഓഫീസെത്തി.മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെയൊക്കെയോ പാഞ്ഞു നടന്നതിനാല്‍ ഓഫീസിലെത്തിയത്‌ അറിഞ്ഞില്ല.ആരുടെയൊക്കെയോ "ഗുഡ് മോര്‍ണിംഗ് " വിദൂരതയില്‍ നിന്നെന്നവണ്ണം കാതില്‍ പതിക്കുന്നുണ്ടായിരുന്നു.ആരോടോക്കെയോ യാന്ത്രികമായി മറുപടി പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.കുറച്ചു നേരം കണ്ണടച്ച് കിടന്നു മനസ്സിനെ ,പണിപ്പെട്ടു ഒരു വിധം വഴിക്ക് കൊണ്ട് വന്നു.
തലേന്ന് നല്ല തിരക്കായതിനാല്‍ കുറച്ചു വര്‍ക്കു പെന്റ്റിംങ്ങുന്ട്.അത് തീര്‍ത്തിട്ട് വേണം ഇന്നത്തേത് തുടങ്ങാന്‍.സാധാരണ ഇങ്ങനെ വരാറില്ലാത്തതാണ്.അന്നന്നുള്ള ജോലികള്‍ അന്നന്ന് തന്നെ തീര്‍ക്കുന്നതാണ് ശീലം.ചെറുപ്പത്തിലെ തന്നെ അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ സ്വഭാവം.അതിനാലാവണം എല്ലാവര്ക്കും സാധാരണ ഉണ്ടാവാറുള്ള പ്രോബ്ലെംസ് ഒന്നും തന്നെ ബാധിക്കാത്തത്.എവിടെ ആയാലും ,ജീവിതത്തില്‍ ഏത് നിലയിലായാലും മരണം വരെ ജീവിതത്തില്‍ ഉണ്ടാവണമെന്നാഗ്രഹമുള്ള ചില നിഷ്ഠകളുണ്ട്. അതില്‍ ഒരു മാറ്റവും പാടില്ല.
മനസ്സിനെ പറഞ്ഞുണര്‍ത്തി ഫയലുകളുടെ ലോകത്തേക്ക് ഊളിയിട്ടു.പക്ഷെ മനസ്സെന്നും മനസ്സ് തന്നെയാണ്.തലച്ചോറ് പറഞ്ഞു കൊടുക്കുന്ന ബുദ്ധിയെ അത് പോലെ അനുസ്സരിക്കാന്‍ അതിനെന്നും വിമുഖത തന്നെ.അത് അതിന്റെ വഴിയെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കും,കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ.
ഇവിടെയും അത് തന്നെ സംഭവിച്ചു.തുറക്കുന്ന ഫയലുകളിലെല്ലാം തെളിയുന്നത്‌ ഒരു മുഖം മാത്രം.തുളുംബിയ നീര്മിഴികളും ,വിറയ്ക്കുന്ന ചുണ്ടുകളുമായി നില്‍ക്കുന്ന അവളുടെ മുഖം.
മടക്കയാത്രക്കുള്ള ടിക്കറ്റ് കണ്‍ഫോം ആയപ്പോള്‍ മുതല്‍ ആ മിഴികള്‍ ഇങ്ങനെയാണ്.എപ്പോഴും ഒരു തിളക്കമുണ്ടാവും ആ കണ്ണുകളില്‍.അടര്‍ന്നു വീഴാന്‍ വെമ്പി നില്‍ക്കുന്ന മിഴിനീര്‍തുള്ളിയുടെ തിളക്കം.പലപ്പോഴും തന്നില്‍ നിന്നും അത് മറച്ചു പിടിക്കാന്‍ അവള്‍ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു. പോരുന്നതിനു രണ്ടു ദിവസം മുന്‍പ് അവള്‍ സ്വയം കെട്ടിയുണ്ടാക്കിയ തടയണ പൊട്ടിച്ചു ആ തുള്ളികള്‍ പുറത്തേക്കു ചാലിട്ടൊഴുകി.തന്റെ മുന്‍പില്‍ വച്ച് തന്നെ..
"മായേ ..നീയിങ്ങനെ തുടങ്ങിയാല്‍ ഞാനെന്തു ചെയ്യും."
"എനിക്കിതു താങ്ങാന്‍ പറ്റുന്നില്ല ചേട്ടാ."
"എനിക്ക് വിഷമമില്ലെന്നാണോ നീ കരുതുന്നത്? എന്ന് വച്ച് പോകാതിരിക്കാന്‍ പറ്റുമോ?ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ?നമ്മുടെ കാര്യം മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു.എന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന മറ്റു മൂന്നു പേര് കൂടിയില്ലേ?സുമിയുടെ കല്യാണം വരെയെന്കിലും എനിക്കവിടെ പിടിച്ചു നിന്നെ പറ്റൂ."
"എനിക്ക് ...എനിക്ക്... എനിക്കതൊക്കെ അറിയാം ചേട്ടാ,എന്നാലും സഹിക്കാന്‍ പറ്റണില്യ..അത് കൊണ്ടാ ഞാന്‍..പെട്ടെന്ന് എന്നെ തനിച്ചാക്കി..........."
"പോടീ പെണ്ണേ ...നിന്നെ തനിച്ചാക്കിയാണോ?എന്റെ മനസ്സ് നിന്റെ കയ്യില്‍ തന്നിട്ടല്ലേ ഞാന്‍ പോണേ?പിന്നെ അച്ഛനും അമ്മയും നിന്നെ സുമിയെപ്പോലെ തന്നെ നോക്കിക്കൊള്ളും.നിനക്കിവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..."
" എന്നും വിളിക്കുമോ എന്നെ ?"
"നീയെന്താ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത്?ചേട്ടന്റെ ബഡ്ജറ്റിനെ പറ്റി വല്ല വിചാരോമുണ്ടോ നിനക്ക്?" (തമാശ പോലെ പറഞ്ഞു)
അവള്‍ ഒന്നും മിണ്ടാതെ വിഷമത്തോടെ തല കുമ്പിട്ടു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
"ഏയ് ...വിഷമമായോ ? രണ്ടു ദിവസം കൂടുംപോളെന്കിലും വിളിക്കാന്‍ നോക്കാം.ആഴ്ച്ചയില്‍ ഒന്നെന്കിലും ഉറപ്പായും വിളിക്കും.എന്താ പോരെ?"

{അന്നങ്ങനെഅന്നങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ പറഞ്ഞെന്കിലും കഴിഞ്ഞ ഒരു മാസമായിട്ട് അവളുടെ ശബ്ദം കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല.എന്നും വിചാരിക്കും നാളെ വിളിക്കെണ്ടാ എന്ന്.പക്ഷെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.അവളും എന്നും താന്‍ വിളിക്കുനതും നോക്കിയിരിക്കുമായിരുന്നു.പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ..........}

അതോടെ ആ സംസാരം അവിടെ തീര്‍ന്നു.
വൈകിട്ട് ഒരുപാട് വൈകിയിട്ടും അവളെ മുറിയിലേക്ക് കാണാഞ്ഞപ്പോള്‍ അടുക്കളയിലേക്കു ചെന്നു.
ജോലികളെല്ലാം തീര്‍ത്തു അമ്മയും സുമിയും കയറിപ്പോയിരുന്നു.അച്ഛന്‍ പിന്നെ എന്നും നേരത്തെ തന്നെ ഉറങ്ങാന്‍ കയറും.
ഹരി ചെല്ലുമ്പോള്‍ അവിടെ തനിച്ചിരുന്നു കാലിനു ചൂട് പിടിക്കുകയായിരുന്നു മായ.അപ്പോഴാണവന്‍ ആ കാര്യം ഓര്‍ത്തത്‌.ഇത് വരെ അവളോട്‌ വേദനയുണ്ടോ എന്ന് പോലും ചോദിച്ചിട്ടില്ല.ബന്ധു വീട് സന്ദര്‍ശനവും മടക്കയാത്രയുടെ ഒരുക്കങ്ങളും എല്ലാം കൂടെയായപ്പോള്‍ ആ കാര്യം മറന്നു പോയി എന്നതാണ് സത്യം.

പാവം വേദനയും വച്ചുകൊണ്ടാവും തന്റെ കൂടെ നടന്നത്.ശ്രദ്ധിക്കാതിരുന്നത് മോശമായിപ്പോയി.

അവന്‍ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.
അടുക്കളയില്‍ എപ്പോഴും കാണാറുളള സ്ടൂള്‍ വലിച്ചിട്ടു അതില്‍ കയറിയിരുന്നു. അമ്മയുടെ ഇടക്കാല വിശ്രമ സ്ഥാനമാണ് ആ സ്ടൂള്‍ .

"വേദനയാണോ?"

"ആ കുറച്ചു വേദനയുണ്ട്,കുറെ നടന്നതല്ലേ അതാവും കൂടിയത്"

പകല് ഭാനുമാതിയപ്പചിയുടെ വീട്ടില്‍ പോയിരുന്നു.ബസ്സിറങ്ങിയാല്‍ വീണ്ടും കുറെ ദൂരം നടപ്പുണ്ട് അവരുടെ വീട്ടിലേക്കു.ഒരു ഓട്ടോറിക്ഷ പോലും പോകാത്ത വഴിയും.അത്രയും ദൂരം നടന്നാണ് അവിടെയെത്തിയത്.

"നമുക്ക് നാളെത്തന്നെ ഡോക്ടറെ കാണാം"

"ഓ ..സാരല്യാ ചേട്ടാ...ചൂട് വയ്ക്കുമ്പോ മാറിക്കൊള്ളും"
"ചേട്ടനിവിടിരിക്ക്..ഞാനിതെടുത്തു വച്ചിട്ട് ഇപ്പൊ വരാം"
അവളതൊക്കെ എടുത്തു വയ്ക്കുന്നത് വരെ ഹരി അവിടിരുന്നു.

ഹരിയുടെ സ്നേഹവും കരുതലും കൂടുതലറിയുംതോറും മായ വളരെ സന്തോഷവതിയായി.ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഇപ്പോള്‍ താനാണെന്ന് അവള്‍ക്കു തോന്നി.അച്ഛനും അമ്മയ്ക്കും സുമിയെക്കാള്‍ കാര്യമാണവളെ.സുമിയാണെങ്കില്‍ ചേച്ചീ ചേച്ചീന്ന് വിളിച്ചു പിന്നീന്ന് മാറില്ല.

"എന്നും ഒരു നല്ല ഭാര്യയും,ഈ വീട്ടിലെ നല്ല മരുമകളുമായിരിക്കും താന്‍..എന്നും ഈ ഭാഗ്യങ്ങളെല്ലാം എന്റെ കൂടെ ഉണ്ടാവണമേ.. " ഉറക്കത്തിലേക്കു വഴുതി വീഴും മുന്‍പ് അവള്‍ ഈശ്വരനോട് അപേക്ഷിച്ചു.


പിറ്റേന്ന് ഹരി ഹോസ്പിറ്റലില്‍ പോകാനായി മായയെ ഒരുപാട് നിര്‍ബന്ദ്ധിച്ചു.പക്ഷെ അവള്‍ കൂടെ ചെല്ലാന്‍ കൂട്ടാക്കിയില്ല.
"ഒന്ന് ചുമ്മായിരി ഹരിയേട്ടാ, അത് പതിയെ മാറിക്കൊള്ളും, ഈ തിരക്കിന്റെ ഇടയില്‍ ഹോസ്പിറ്റലില്‍ പോകാനൊക്കുമോ"

മറ്റന്നാള്‍ ഹരിക്ക് തിരിച്ചു പോകണം.പോരുമ്പോള്‍ അശോകേട്ടനും മറ്റുള്ളവരും കൊണ്ടുചെല്ലേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ കൊടുത്തു വിട്ടിരുന്നു.പോരെന്കില്‍ കല്യാണവും കഴിഞ്ഞാണ് ചെല്ലുന്നത്.

അച്ചാറുകള്‍,ചിപ്സ്,അവലോസ് പൊടി,അങ്ങനെ പോകുന്നു ലിസ്റ്റ്,കൂടാതെ വാങ്ങിയതും പോര.വീട്ടിലുണ്ടാക്കിയത് തന്നെ വേണം.അത് കൊണ്ട് അമ്മയ്ക്കും ,മായക്കും ,സുമിക്കും പിടിപ്പതു പണി തന്നെയുണ്ടായിരുന്നു.

***************************************************************************

പെണ്ണ് കാണാന്‍ ചെന്നപ്പോഴും അവള്‍ക്കു കാലിനു സുഖമില്ലാതിരിക്കുകയായിരുന്നു.ബാത്രൂമില്‍ വീണതാണ്.ഈ ലീവിനെന്കിലും കല്യാണം നടത്തണമെന്ന് എല്ലാവര്ക്കും വാശിയായിരുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പ്രായം മുപ്പതോളമായി.കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍ സന്താനവും ,ചെറുമക്കളില്‍ ഏറ്റവും മുതിര്‍ന്ന ആളും ഹരി തന്നെയാണ്.

ജോലികിട്ടി ആദ്യത്തെ ലീവിന് നാട്ടില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ പെണ്ണന്വേഷണം. മുത്തശ്ശിയാണെന്കില് "നിന്റെ കുഞ്ഞിനെ കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാന്‍ " എന്നാ ശരണവുമായി നടക്കുകയും.


ഓരോരോ കാരണങ്ങളാല്‍ ഒന്നും ശരിയാകാതെ പോയി.നമുക്കിഷ്ട്ടപ്പെട്ടാല്‍ അവര്‍ക്കെന്തെന്കിലും പ്രശ്നം കാണും,അല്ലെങ്കില്‍ തിരിച്ച് ,അതുമല്ലെന്കില്‍ ജാതക പ്രശ്നം .ഈ ലീവിനും ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് മായയെപ്പോയിക്കാണുന്നത്.എല്ലാം കൊണ്ടും ഏകദേശം ഒത്തു വന്ന ബന്ധം .

ജാതകം നോക്കി കൃഷ്ണപ്പണിക്കര്‍ പറഞ്ഞു."പതിലെട്ടു പൊരുത്തവും ഒത്തുവന്നിരിക്കുന്നു.ഇത്രയും ചേര്‍ച്ചയുള്ള ജാതകം ഇനി ഒതുകിട്ടിയെന്നു വരില്ല"
പിന്നൊന്നും ആലോചിക്കേണ്ടി വന്നില്ല.എത്രയും പെട്ടെന്ന് കല്യാണം നടത്താനുള്ള തീരുമാനമായി.പക്ഷെ അവളുടെ കാലിന്റെ കാര്യം ഒരു പ്രശ്നമായിരുന്നു.ശരിയായിട്ടു കല്യാണം നടത്താന്‍ നിന്നാല്‍ ലീവ് തീരും.അവസാനം എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി.എത്രയും പെട്ടെന്ന് കല്യാണം നടത്തണം.

കല്യാണം കഴിഞ്ഞു ഇത്രയും ദിവസമായിട്ടും ആരും അതൊട്ട്‌ ശ്രദ്ധിച്ചതുമില്ല , അവളാരോടുമോന്നും പറഞ്ഞതുമില്ല.ആരേയുമറിയിക്കാതെ വേദനയും കൊണ്ട് നടക്കുകയായിരുന്നു പാവം.

യാത്രയാക്കാന്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ , നിറകണ്ണുകളുമായി താന്‍ നടന്നു നീങ്ങുന്നതും നോക്കി നിന്ന അവളുടെ മുഖമാണിപ്പോഴും മനസ്സില്‍.

"ഹരി സാറിനെ ബോസ്സ് വിളിക്കുന്നു." ഞെട്ടിയുണര്‍ന്നു ബോസ്സിന്റെ ക്യാബിനിലേക്ക്‌ നടക്കുമ്പോള്‍ മനസ്സിനെ നേരെയാക്കാന്‍ പണിപ്പെടുകയായിരുന്നു."തിരികെ റൂമില്‍ ചെന്നിട്ടു ഒന്ന് കൂടി അവളെ വിളിക്കണം ,എടുക്കുന്നില്ലെന്കില്‍ വീട്ടിലെ ലാന്ഡ് ഫോണിലേക്ക് തന്നെ വിളിക്കാം"നടത്തത്തിനിടയില്‍ മനസ്സില്‍ കരുതി.

******************************************************************************************************
തിരികെ സീറ്റിലേക്ക് വന്നിരുന്നു,ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും ഇടയില്‍ വീണു കിട്ടുന്ന കുറച്ചു സമയം കൊണ്ട് ജോലികള്‍ ചെയ്തു.മനസ്സ് ശരിയല്ലാത്തതിനാല്‍ ആരോടും പതിവുപോലെ കമ്പനിയടിക്കാന്‍ പോയില്ല.യു .എസ്സ് ബേസ്ഡ് കമ്പനിയാനെന്കിലും സറ്റാഫില്‍ കൂടുതല്‍ പേരും മലയാളികളാണ്.അത് കൊണ്ട് എല്ലാവരുമായി നല്ല കമ്പനിയുമാണ്.

എത്രയും പെട്ടെന്ന് റൂമില്‍ തിരിച്ചെത്തിയാല്‍ മതിയെന്നായിരുന്നു മനസ്സില്‍ .സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി.നിമിഷങ്ങള്‍ യുഗങ്ങളുടെ ദൈര്‍ഘ്യവുമായ് കടന്നു പൊയ്ക്കൊണ്ടിരുന്നു ......

"ഹലോ " കടലുക‍ള്‍കടന്നു അമ്മയുടെ ശബ്ദം കാതിലേക്കൊഴുകിയെത്തി.
"അമ്മെ ഞാനാ"
"നീയെത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്" അമ്മയുടെ ശബ്ദം ഇടറുന്നതുപോലെ
"ഓരോ തിരക്കുകളായിരുന്നമ്മേ, വിളിക്കാന്‍ പറ്റിയില്ല (അങ്ങനെ പറയാനെ തോന്നിയുള്ളൂ.)
"എന്തുണ്ടമ്മേ അവിടെ വിശേഷം?"
"ഇവിടെ എന്ത് വിശേഷമാടാ?എല്ലാം നശിച്ചില്ലേ? എന്റെ കൃഷ്ണാ എന്റെ കുഞ്ഞിനു നീയിതു വച്ചല്ലോ?"
"എന്താമ്മേ,എന്ത് പറ്റി? എന്താ അമ്മ ഇങ്ങനൊക്കെ പറയുന്നത്?"
"എന്റെ മോനെ നിന്നോടെങ്ങനാ ഞാനത് പറയുന്നേ ?"
"അമ്മ കാര്യം പറയ്‌ ...വെറുതെ മനുഷ്യനെ വട്ടു പിടിപ്പിക്കാതെ"
"മായ , മായ ..അവളുടെ വീട്ടിലേക്കു പോയെടാ മോനെ"
"വീട്ടിലേക്കോ ?എന്തിനു?പോണെന്ന് എന്നോട് പറഞ്ഞില്ലല്ലോ?"
"അച്ഛനും ചെറിയച്ഛനും അമ്മാവനും കൂടെയാ കൊണ്ട് ചെന്നാക്കിയത്"
"അമ്മ എന്തൊക്കെയാ ഈ പറയുന്നത്?എനിക്കൊന്നും മനസ്സിലാവുന്നില്ല ..ഒന്ന് തെളിച്ചു പറ"
"ഡാ ..അവളുടെ കാലിനു വയ്യാത്തത് കുളിമുറിയില്‍ വീണത്‌ കൊണ്ടാണെന്ന് അവര് നുണ പറഞ്ഞതാ.അവള്‍ക്കു നേരത്തെ മുതല്‍ മുടന്തുള്ളതാ.അവര് നമ്മളെ പറ്റിക്കുകയായിരുന്നു"പിന്നീട് അമ്മ പറഞ്ഞതൊന്നും ഹരി കേട്ടതേയില്ല....ഫോണ്‍ വച്ചിട്ട് അടുത്തുകിടന്ന സെറ്റിയിലേക്ക് ചാഞ്ഞു കണ്ണുകളിറുക്കിയടച്ചു. എല്ലാമൊരു സ്വപ്നമായിരുന്നെന്കിലെന്നു വെറുതെ ആശിച്ചുപോയി.അവള്‍ക്കു തന്നെ ഇങ്ങനെ പറ്റിക്കാന്‍ എങ്ങനെ കഴിഞ്ഞു?കണക്കില്ലാതെ സ്നേഹിച്ചു പോയി ,തിരിച്ചും അത് പോലെ കിട്ടിയെന്നു ഇപ്പോഴും വിശ്വസിക്കുന്നു..എന്നിട്ടും മനസ്സിലാക്കാന്‍ കഴിയാതെ പോയി..അതോ അവള് തന്നോടു കാണിച്ച സ്നേഹം ഒരു മണ്ടനോട് കാണിച്ച സഹതാപമാണോ ?അറിയില്ല ..ഒന്നും അറിയില്ല..എത്ര വായിച്ചാലും അറിയാനും മനസ്സിലാക്കാനും കഴിയാത്ത ഒരു വലിയ പുസ്തകമാണ് പെണ്ണിന്റെ മനസ്സ് എന്നാരോ പറഞ്ഞു കേട്ടപ്പോള്‍ അവരെ പുച്ഛത്തോടെ നോക്കി ചിരിച്ചപ്പോള്‍ ,അറിഞ്ഞിരുന്നില്ല താനും അങ്ങനെയൊരു പുസ്തകമാണ് വായിക്കുന്നതെന്ന്.നിഗൂഡതകളെ കപട സ്നേഹത്തിന്റെയും പുന്ചിരിയുടെയും ഇടയില്‍ ഒളിപ്പിക്കാന്‍ അറിയാവുന്നവര്‍ അവരെപ്പോലെ ആരുമില്ലെന്ന സത്യം ഇപ്പോള്‍ താനും തിരിച്ചറിയുകയാണ്.എന്തായാലും അവളെ ഒന്നുകൂടി വിളിക്കണം.കുറച്ചു സംസാരിക്കണം.ഞാന്‍ ഒരു മണ്ടനാനെന്ന തിരിച്ചറിവ് എനിക്കുണ്ടാക്കിതന്നതിനു നന്ദി പറയണം.ഒരിക്കലും മറക്കില്ലെന്ന് പറയണം.എത്ര ദേവത ചമഞ്ഞാലും ഇനി ഒരുത്തിയും എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലെന്നും, അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല,മറിച്ച്‌ നിന്നാല്‍ ഞാന്‍ സ്ത്രീ വര്‍ഗത്തെ തന്നെ വേറുത്തുപോയതുകൊണ്ടാണെന്നും പറയണം.ഒരു തവണ സത്യം തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഈ മണ്ടന്‍ നിന്നോട് ക്ഷമിക്കില്ലായിരുന്നോ എന്ന് ചോദിക്കണം..വീണ്ടും സെല്‍ ഫോണ്‍ കയ്യിലെടുത്തു ,അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു ...ബെല്ലടിക്കുന്നതല്ലാതെ പ്രതികരണമൊന്നുമില്ല. ഇല്ല അവളെടുക്കില്ല.മെസ്സേജ് ബോക്സെടുത്ത് ഒരു മെസ്സേജ് ടൈപ്പ്‌ ചെയ്തു
"നീയെന്നോട്‌ കാണിച്ച സ്നേഹത്തില്‍ അത്മാര്‍ത്ഥ്തയുടെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഫോണ്‍ എടുക്കുക ."
ഇനി എനിക്കൊന്നുറങ്ങണം.ഒന്നുമറിയാത്ത ,പേടി സ്വപ്‌നങ്ങള്‍ വേട്ടയാടാത്ത ശാന്തമായ ഉറക്കം.ഒരിക്കലും ഉണരാത്ത ഉറക്കം.സമയമടുത്തു വരുന്നു.നാളെ രാത്രിയാണ് ആ ശുഭ മുഹൂര്‍ത്തം.അതായത് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അതിന് മുന്പ് ചെയ്തു തീര്‍ക്കാന്‍ ഒരു പിടി കാര്യങ്ങളുണ്ട്.എല്ലാം വേഗം ചെയ്യണം.ആദ്യം തന്നെ രാമന്‍ ജ്യോല്സ്യരെ കണ്ടു ഒരു മുഹൂര്‍ത്തം കുറിച്ചു വാങ്ങണം.നാളെ രാത്രിയിലെ ഒരു നല്ല മുഹൂര്‍ത്തം.ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എനിക്ക് ഭ്രാന്താണെന്ന്, അല്ലേ?ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല.ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും.പക്ഷെ ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു എന്തുകൊണ്ടെന്ന് വച്ചാല്‍, ജീവിതത്തിലെ ഏറ്റവും പവിത്രവും,ഒരിക്കല്‍ മാത്രം സംഭവിക്കുന്നതുമായ ഒരു കര്മ്മമാണിത്.വളരെ വിലപ്പെട്ട ഒരു നിമിഷം. അത് കൊണ്ടാണ് ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു.പിന്നെ വളരെ വേണ്ടപ്പെട്ട ചുരുക്കം ചിലരെ അവസാനമായി ഒരു നോക്ക് കാണണം.ആദ്യം അച്ഛാച്ചനെയും അമ്മയെയും കാണണം.അകലെ മാറിനിന്നു അവരറിയാതെ ഒരു നോക്ക്.അവരെ അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കില്ല.എന്റെ കാലുകള്‍ ഇടറും ,ചുണ്ടുകള്‍ വിറക്കും,കണ്ണുകള്‍ ഞാനറിയാതെ തുളുമ്പും.വേണ്ട അവരെന്നെ കാണാതിരിക്കട്ടെ.അവര് മറ്റന്നാള്‍ എന്നെ കണ്ടോളും.അമ്മയുടെ കയ്യില്‍ നിന്നും അവസാനമായി ഒരുരുള ചോറ് വാങ്ങി കഴിക്കണമെന്നുണ്ട്. ഇപ്പോള്‍ വേണ്ട .ആ മുന്‍പില്‍ ചെന്നു ഒരിക്കല്‍ കൂടി നിന്നാല്‍ ചിലപ്പോള്‍ എന്റെ തീരുമാനങ്ങളെ എനിക്ക് മാറ്റേണ്ടി വന്നാലോ.പിന്നെ മാമനെ കാണണം.കടപ്പാടുകളുടെ വിഴുപ്പുഭാണ്ഡം അഴിച്ചു വച്ചു അതില്‍ കണ്ണീരുപ്പു വീഴ്ത്താനല്ല.ഒരിക്കല്‍ കൂടി ആ സ്നേഹം തുളുമ്പുന്ന തലോടലേറ്റു ചേര്ന്നു നില്‍ക്കാന്‍.ഒരിക്കലും എന്നെ മറക്കരുതെന്ന് പറഞ്ഞില്ലെന്കിലും ആ മനസ്സില്‍ ഞാനെന്നും മായാത്തൊരോര്‍മ്മയായിരിക്കും.ആ മനസ്സു എനിക്കറിയാവുന്നത് പോലെ വേറെ ആര്ക്കും അറിയില്ലല്ലോ.മകളുടെ അവകാശങ്ങളെല്ലാം എനിക്ക് കിട്ടിയത് അവിടെ നിന്നായിരുന്നു.കാണേണ്ടവരുടെ നിര ഇവിടെ തീരുന്നില്ല.തല്‍ക്കാലം ഇവിടെ നിര്‍ത്താം .സമയം വളരെ കുറവാണ്.മാതാ പിതാ മാതുലാ ഇത്രയുമെങ്കിലും സാധിച്ചല്ലോ.ഇനി തിരിച്ചു വന്നു കുളിച്ചു പൂമുഖത്ത് ത്രിസന്ധ്യക്ക് നില വിളക്ക് കൊളുത്തണം. തുളസിത്തറയില്‍ തിരി വക്കണം.മനസ്സില്‍ എങ്ങോ മറഞ്ഞു കിടന്ന പഴയകാലം.ഒരു പാടു നാളായി എല്ലാം മറന്നിട്ടു.തനിച്ചായപ്പോള്‍ മുതല്‍ മുടങ്ങിപ്പോയതാണ്.ഒരു ദിവസത്തേക്ക് എല്ലാം പഴയപടി നടക്കട്ടെ.ഒരു തുളസ്സിക്കതിര്‍ പൊട്ടിച്ചു മുടിയില്‍ തിരുകണം.എന്റെ നന്ദ്യാര്‍ വട്ടം അപ്പോള്‍ അസൂയയോടെ തുളസിയെ നോക്കി കൊഞ്ഞനം കാട്ടും.അവളുടെ സ്ഥാനം കവര്ന്നെടുത്തതിലുള്ള പ്രതിഷേധം.എന്നും അവള്‍ക്കായിരുന്നു എന്റെ മുടിക്കെട്ടില്‍ സ്ഥാനം.ഇന്നത്‌ വേണ്ട എന്ന് വച്ചത് മനപ്പൂര്‍വ്വമാണ്‌.ഈ ദേഷ്യത്തില്‍ നാളത്തെ അവളുടെ സങ്കടം അലിഞ്ഞുതീര്‍ന്നാല്‍ എന്റെ ഉദ്ദേശ്യം ഫലിച്ചു.പിന്നെ മുറിയില്‍ ചെന്നു എന്റെ ഉറക്കത്തില്‍ എനിക്ക് കൂട്ടിനു വേണ്ട സാധനങ്ങളൊക്കെ തയ്യാറാക്കി വക്കണം.ആദ്യം പോരാന്‍ കുണുങ്ങി നിക്കുന്നത് എന്റെ സ്വപ്നങ്ങളാണ്.പക്ഷെ അവളെ നിരാശപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.അവള്‍ കൂടെയുണ്ടെന്കില്‍് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റില്ല. ഏത് വിധേനയും അവയൊക്കെ സാക്ഷാല്‍കരിക്കണമെന്നു ചിന്തിച്ചാല്‍ എങ്ങനെ ഉറങ്ങാനാവും.ജീവിതത്തിലെ എന്റെ ഉറക്കമില്ലായ്മക്ക് പ്രധാന കാരണം ഇവളായിരുന്നു.വേണ്ട ഇവിടിരിക്കട്ടെ.കൊണ്ടു പോവുന്നില്ല. അത് പോലെ തന്നെ കുറെ ഓര്‍മ്മകള്‍.അവരെ കൊണ്ടുപോയാല്‍ പിന്നെ അവയൊക്കെ വലിയ പേടിസ്വപ്നങ്ങളായി മാറി എന്റെ ഉറക്കം കെടുത്തും.സ്വസ്തതക്ക് വേണ്ടി അവരെയും ഞാനിവിടെ ഉപേക്ഷിക്കുന്നു.ദാ.. കണ്ടില്ലേ ആ മേശയിലിരുന്നു ഒരാള്‍ എന്നെ കണ്ണടച്ച് കാട്ടുന്നു.എന്നെ എന്തായാലും കൊണ്ടു പോകും എന്ന അഹങ്കാരം ആ മുഖത്ത് തെളിഞ്ഞുകാണാം.ഇല്ല മകളെ നിന്നെയും ഞാന്‍ കൂടെ കൂട്ടുന്നില്ലാ.ആരാണെന്നല്ലേ? എന്റെ "ചമയപ്പെട്ടി".ഇനി എന്റെ മുഖത്ത് ചായങ്ങള്‍ വേണ്ട .ചായങ്ങളുടെയും ചമയങ്ങളുടെയും ലോകം എനിക്ക് മടുത്തതുകൊണ്ടാണല്ലോ ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചത്.ആ മേശയുടെ താഴെ ഒരേ വര്‍ഗ്ഗത്തില്‍ പെട്ട 3 പേരിരിക്കുന്നു.എന്റെ മെതിയടികള്‍.പല ഫാഷനിലുള്ളവ."ഞാനാണ് സുന്ദരി, എന്നെ കൊണ്ടു പോകണം എന്നെ കൊണ്ടു പോകണം " എന്ന് എല്ലാവരും മല്സരിച്ചു നില്‍പ്പാണ്. അവയുടെ ഹീല്സിന്റെ ഉയരം വച്ചു എന്റെ അഹങ്കാരം അളക്കാന്‍ എളുപ്പമാണ്.ഇനി ഞാന്‍ അഹങ്കാരമില്ലാതൊരു ലോകത്തേക്കാണ്‌ പോകുന്നത്.അവിടെ നിന്റെ ആവശ്യമില്ല എന്ന് ഞാനവരോട് ഉറക്കെ വിളിച്ചു പറയും.ഇനി നമുക്കെന്റെ അലമാര തുറക്കാം.കണ്ടില്ലേ പല വര്‍ണ്ണത്തിലുള്ള സല്വാറുകള്‍ നല്ല അച്ചടക്കത്തോടെ ഇരിക്കുന്നത്.അയ്യോ. ഈ കണ്ണുനീര്‍ മറയില്‍ അവയുടെ നിറങ്ങള്‍ എനിക്ക് വ്യക്തമാകുന്നില്ല.പണ്ടൊക്കെ ഞാന്‍ അമ്മയോട് ,എനിക്കൊരു ജോലി കിട്ടിയാല്‍ ഞാനീ അലമാര സല്വാറുകള്‍ കൊണ്ടു നിറക്കുമെന്നു പറയുമായിരുന്നു.വേണ്ട ഇതൊന്നുമെടുക്കുന്നില്ല . അച്ചന്റെ കയ്യില്‍ നിന്നും ഒരു പുത്തന്‍ കോടി കിട്ടിയ ഓര്മ്മ തന്നെ മാഞ്ഞു.നാളെ അതുടുത്ത് കൊണ്ടു പോയാല്‍ മതി.അതാ ഒരു എ . ടി . എം .കാര്‍ഡിരുന്നു എന്നെ നോക്കുന്നു.ആരെ കൊണ്ടുപോയില്ലെന്കിലും നീ എന്നെ കൊണ്ടു പോകുമെന്നെനിക്കറിയാം എന്ന ഭാവത്തില്‍.ഇല്ല മോനേ , എന്റെ ഉറക്കം കളയുന്നവരില്‍ പ്രധാനി നീയായിരുന്നു.നിന്നിലെ കാശിന്റെ വ്യതിയാനങ്ങളനുസരിച്ചു എന്റെ സമാധാനവും വ്യതിചലിക്കും. ഉറക്കം നഷ്ട്ടപ്പെടും.വേണ്ട നീയും ഇവിടിരുന്നാല്‍ മതി.ഞാന്‍ പോയാല്‍ നിനക്കു വേണ്ടി ആരെങ്കിലും കടിപിടി കൂടുമായിരിക്കും.ആ എന്തെന്കിലുമാവട്ടെ.പിന്നെ മറ്റന്നാള്‍ മുതല്‍ എനിക്കുറങ്ങാന്‍ ആറടി മണ്ണ് വേണം.ആ പനിനീര്ചെമ്പകചോട്ടില്‍.അതെന്റെ അവകാശമല്ലേ.അവസാനം കൊണ്ടു പോകാന്‍ ഒന്നുമില്ല അല്ലേ?ഇല്ലെന്നോ ഉറക്കഗുളികകള്‍ ഇല്ലെങ്കില്‍ ഞാനെങ്ങനെ ഉറങ്ങും.അതെടുക്കണം.ഉറക്കഗുളിക എന്ന് ഞാന്‍ സിംബോളിക് ആയിപ്പറഞ്ഞതാ..എന്നും എന്റെ ഉറക്കഗുളിക സ്നേഹമായിരുന്നു.എല്ലാവരോടും ഒരു പാടു ഞാനത് വാങ്ങി.എന്നെക്കൊണ്ടാവും പോലെ തിരിച്ചും കൊടുത്തു.ആര്‍ത്തിയായിരുന്നില്ല അത്യാര്‍ത്തിയായിരുന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും.ആ അത്യാര്ത്തികാരണ്മാണ് എനിക്കൊരു സ്നേഹത്തിന്റെ ഖനി തന്നെ നഷ്ട്ടമായത്.ഞാനേറ്റവും കൂടുതല്‍ ആഗ്രഹിച്ച സ്നേഹം അതായിരുന്ന

വില്ലെടുത്താലാര്ക്കുമിവള്‍

സ്വന്തമെന്നജനകാജ്ഞയെ സ്വയംവരമെന്നെന്തിനു വിളിച്ചു?

വാമഭാഗ ധര്‍മ്മം പാലിപ്പാന്‍

നിന്നൊപ്പം മുള്ളുചവിട്ടിയാ

കാനനപ്പാതകളൊക്കെ താണ്ടിയോള്‍

ശപിച്ചില്ല നിന്നെയാ

അഗ്നിപരീക്ഷയും പ്രഹസനമായപ്പോഴും

രാജവീഥി തിരികെത്താണ്ടുമ്പോല്

കിട്ടിയേറ്റം മഹത്തരമായ

എന്നുദരത്തില് നിന്നൂര്‍ജമെനിക്കുതന്ന

മാതാവെന്ന സ്ഥാനവും


ഒടുവില്‍...

രാജ്യത്തിനായവരെയും ത്യജിച്ചെ-

ന്നമ്മയില്‍ ഞാനലിയുംപോഴും

കല്‍പ്പിച്ചുതന്ന സ്ഥാനങ്ങളൊക്കെ

നശ്വരമായത് കാല്‍പ്പനികതയുടെ

അനിവാര്യതെയെന്നോര്‍ത്ത്‌

മൌനമണിയുന്നു,സര്‍വ്വം സഹയാമീ

ധരണീ പുത്രിയിവള്‍ സീത

ഒരു നേരത്തെ ഊണ്‍


ആവിടെയൊരു പൂന്തോട്ടമുണ്ടായിരുന്നു പക്ഷെ,
ഓര്‍ക്കിടിനു നിറം മങ്ങിയിരുന്നു,
കുഞ്ഞിരാമണ്റ്റെ ഓര്‍മ്മകള്‍ പോലെ..
കുഞ്ഞിരാമനു കുട്ടികളെയാണു പ്രിയം.
ഒരു റ്റാറ്റ മതി മനം നിറയാന്‍.
ഫിലോമിന വാതോരാതെ സംസാരിച്ചു,
ഒരുപാടു മുന്‍പരിചയമുള്ളപോലെ.
24 വര്‍ഷത്തിണ്റ്റെ seniority അവര്‍ക്‌ മാത്രം സ്വന്തം..
കിങ്ങിണിയും ചിത്രയും സംസാരിച്ചത്‌ അമ്മമാരോടായിരുന്നു,
കലപില കൊഞ്ചലിലും,
നുണകുഴികളിലും അവര്‍ സന്തോഷം കണ്ടിരിക്കും..
ഒരു വിരിപോലും സ്വന്തമായി ഇല്ലാത്തവര്‍,
അവരുടെ കണ്ണിലെ തിളക്കം പുത്തന്‍ നോട്ടിനൊടുള്ള പുച്ഛമെന്നു തോന്നി,
അതോ,
അന്നത്തെ അന്നത്തിനുള്ള നന്ദിയോ?
സ്നേഹം കൊണ്ടു പാചകം ചെയ്തതിനാലാവാം,
ഒന്നിച്ചിരുന്നു കഴിച്ച ഊണിനു രുചിയേറിയിരുന്നു.
മുറ്റത്ത്‌ കലപില കൂട്ടിയ പൈതങ്ങള്‍ക്കും,
ഇരുണ്ട ഇടനാഴിയിലെ അമ്മമാര്‍ക്കിടയിലും
ഒരു മൂകത നിറഞ്ഞു നിന്നു..
വിശപ്പറിയുന്നവര്‍ വെള്ളമൊഴിച്ചിട്ടാവാം,
ഓര്‍ക്കിടിനു നിറം മങ്ങിയത്‌..

വാലന്റൈന്‍സ് ഡേ...


ഫെബ്രുവരി പതിനാല് ;

മുഴുവന്‍
പ്രണയത്തെയും
തളച്ചിടാന്‍
ഒരു ദിവസം ..

നിറങ്ങള്‍ ;
ചുവപ്പ്
മഞ്ഞ
പച്ച
......
.......
.......

സമ്മാനം;
ചുവന്ന
രക്ത നിറമുള്ള
റോസാപൂക്കള്‍

ആഘോഷം;
ബസ്‌ സ്റ്റോപ്പില്‍
ബസ്സില്‍
പാര്‍ക്കില്‍
കലാലയങ്ങളില്‍
ഓഫീസില്‍
............

ഒടുവില്‍;
ഇന്ന്
വിടപറയുമ്പോള്‍
വാടി കൊഴിയുന്ന
റോസാ പൂക്കളുടെ
ഇതളുകള്‍.....

* * *
എന്റെ പ്രണയം,
ഈ ദിവസവും കവിഞ്ഞ്
മുഴുവന്‍ ദിവസങ്ങളില്‍
നിറങ്ങളില്‍,
പൂക്കളില്‍
എങ്ങും
എവിടെയും
സമ്മാനമായ്‌ തരാന്‍
നീ മാത്രം നിറഞ്ഞു നില്‍ക്കുന്ന
ഹൃദയമല്ലാതെ മറ്റൊന്നുമില്ല ....!

എന്നിട്ടും;
നിനക്കത് മനസിലാക്കി തരാന്‍
ഈ ദിവസത്തിനും
കഴിഞ്ഞില്ല
ഈ പ്രണയ ദിനത്തിന് പോലും....!!!!

ഞാന്‍
കാണാനിഷ്ട്ടപെടാതിരുന്ന
സ്വപ്നമായിരുന്നു നീ

എന്നിട്ടും,
എന്റെ ഉറക്കത്തിലേക്കു
കയറി വന്നു
ഉറക്കം കെടുത്തിക്കൊണ്ട്...
ഉറക്കത്തിലും
ഉറക്കമില്ലായ്മയിലും
സ്വപ്നമായ് അലഞ്ഞു നീ
ആദ്യം,
സ്വപ്നത്തെ ആട്ടിയോടിച്ച ഞാന്‍.
പിന്നെ,
സ്വപ്നം ജീവിതമാക്കിയ ഞാന്‍
പിന്നെ ഭീതിയായി
ഒടുവില്‍,
ഉറക്കമില്ലാതായ്
സ്വപ്നമില്ലതായ്,
പിന്നെ...
ഞാനും...!!

നാളെ..



മൌനത്തിന്‍റെ നീണ്ട
ഇടവഴിയിലൂടെ
നടന്നു നീങ്ങിയിരുന്ന
രണ്ടു നിഴലുകള്‍
നീയും ഞാനും...(?)

മാറി വന്ന ദിനരാത്രങ്ങളും
ഋതുഭേദങ്ങളും നമ്മുടേതായിരുന്നു..

* * *

ഒരു അമാവാസി,
കറുത്തിരുണ്ട നിഴലുകളില്‍ വീശിയ
കനത്ത കാറ്റേറ്റു
കൊഴിഞ്ഞുപോയ
കരിയിലകള്‍ക്കിടയില്‍
തകര്‍ന്നു പോയ ഞാന്‍!
നിന്റെ കണ്ണുകളില്‍,
അന്ന് ഞാനാദ്യമായ് കണ്ട
കനത്ത നിഴല്‍
എന്നെ, നിന്നില്‍ നിന്നും
മറച്ചു കളഞ്ഞു.

ഇന്നിന്റെ വഴി,
മൌനതിനെത് മാത്രമല്ല
കലാപകാരികളുടെ
കൊലചിരിയുടെതുകൂടി.
ആ നീണ്ടവഴിയില്‍,
രണ്ടു നിഴ്ലുകളില്ല
ഒന്ന് മാത്രം.
പിന്നെ,
ഇനിയും വിട്ടുമാരത
അമാവാസിയുടെ
കനത്ത നിഴലുകളും!!
നാളെ....
ഈ വഴിയില്‍
അവശേഷിക്കുന്നത്
തീര്‍ച്ചയായും,
മറ്റൊരു നിഴലായിരിക്കില്ല
കലാപകാരികള്‍ക്ക് കൂടി,
അന്ന് നിഴ്ലുണ്ടായിരിക്കില്ല

ഉഭയജീവിതങ്ങള്‍




സ്ത്രീ ശരീരത്തിനു നേരെ നടക്കുന്ന നല്ലൊരു ശതമാനം ആക്രമണങ്ങള്‍ക്കും ഒരു പരിധി വരെ കാരണം നമ്മള്‍ സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട്, എന്നിരുന്നാലും നമ്മുടെ മേല്‍ പറന്നു വീഴാന്‍ തക്കം പാര്‍ത്ത് നടക്കുന്ന കഴുകന്കൂട്ടത്തിനു, നമ്മള്‍ വെറും കോഴിക്കുഞ്ഞുങ്ങള്‍ അല്ല എന്ന് തെളിയിച്ച് കൊടുക്കേണ്ടത് നമ്മുടെ കടമയാണ്....വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും നോട്ടത്തിലും നമ്മള്‍ നമ്മുടേതായ ഒരു ഗൌരവവും ഒതുക്കവും കൊണ്ട് വരണം.നമ്മുടെ നടപ്പിലും പ്രവര്‍ത്തിയും ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം കടന്നുകയറ്റങ്ങള്‍ തടയാം. ഈ സന്ദര്‍ഭത്തില്‍ ഞാന്‍......"


മാനാഞ്ചിറയ്ക്ക് മുന്നില്‍ വെച്ച് രാവിലെ അവര്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍
അവരുടെ മനസ്സിലൂടെ ഒന്ന് മിന്നി മാഞ്ഞു പോയി.
കല്യാണവും ജീവിതവും മറന്നു വെച്ച് സ്ത്രീശക്തിക്കായി പോരാടാന്‍ ഇറങ്ങിയതിനു ബാക്കിപത്രമായി, ഇത്തരം പ്രസംഗങ്ങളും ചര്‍ച്ചകളും ഒക്കെയേ അവര്‍ക്ക് ഇപ്പോള്‍ ബാക്കിയുള്ളൂ... പ്രായം മുപ്പത്തിഅഞ്ച് കഴിഞ്ഞെങ്കിലും, ആ പഴയ ചുറുചുറുക്കും, സൗന്ദര്യവും ഇപ്പോളും അവരെ വിട്ടു പോയിട്ടില്ല, ഇന്നും എല്ലാ വേദികളിലും സജീവം...


സമയം 12 മണി ആയതിന്റെ അറിയിപ്പ് തന്ന് കിളി കൂട്ടിലേക്ക് തന്നെ മടങ്ങി...
മടുത്ത് മടക്കിയ പുസ്തകം മേശയുടെ മുകളിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു,
അവര്‍ കസേരയില്‍ നിന്ന് എഴുനേറ്റു...
ലൈറ്റുകള്‍ മൊത്തം അണച്ച്, മൊബൈലില്‍ വന്ന SMS നു മറുപടി അയച്ച് അവര്‍ കിടന്നു...


15 മിനിട്ടുകള്‍ക്ക് ശേഷം വാതിലിനപ്പുറം കേട്ട ചുമയ്ക്ക്, വാതിലിനിപ്പുറത്തെ ചിരിയിനാല്‍ മറുപടി കൊടുത്ത്‌; ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിലൂടെ, ആ ഇടനാഴി കടന്ന് വാതിലിന്റെ കൊളുത്ത് അഴിച്ചതും...
പുറമേ നിന്ന 'കഴുകന്റെ' നീളന്‍ തൂവലുകല്‍ക്കുള്ളിലെക്ക് ആ 'കോഴിക്കുഞ്ഞ്' പറന്നിറങ്ങി....
കഴുകന് ആക്രമിക്കാന്‍ ഒരു ഇട പോലും നല്‍കാതെ, കോഴിക്കുഞ്ഞ് പറന്ന് കൊത്തുന്നത് കണ്ട്
ഒന്ന് മാത്രം കൂക്കി കിളി പോലും കൂട്ടിലേക്ക് ഓടിക്കയറി.....
"സ്ത്രീ- ഒരു ശക്തി", കാറ്റില്‍ പേജുകള്‍ മറിഞ്ഞ് മലര്‍ന്നു കിടന്നു മേശപ്പുറത്ത്....

പൂവിന്റെ ജന്‍മമെത്ര ധന്യം
പൂവിന്റെ ജന്‍മമെത്ര ധന്യം
ഒരു പൂവായി വിരിയുമ്പോള-
വളേകും സുഗന്ധമെങ്ങും
കണ്ണിനും കരളിനും കുളിരേകും..
അവളൊരു സുന്ദരിയല്ലോ
പൂമ്പാറ്റകള്‍ക്കായ്‌ അവളേയും
തേനിന്റെ മാധുര്യമതിനും തുല്യം
ആയുസ്സ്‌ തീര്‍ന്നവള്‍ പൊഴിയുമ്പോള്‍
മണ്ണില്‍ ഒരുവിത്ത്‌ മാറ്റിവയ്ക്കും
അവളുടെ ജന്മം എത്ര ധന്യം

പണ്ഡിതന്‍



താര്‍ക്കികനും പ്രസിദ്‌ധനുമായ ഒരു പണ്ഡിതന്‍ ഒരിക്കല്‍ നസറുദ്ദീന്‍ മുല്ലയെ ഒന്നിരുത്തണമെന്നു നിശ്ചയിച്ചു. അദ്ദേഹം വാദപ്രതിവാദത്തിലേര്‍പ്പെട്ട്‌ ഹോജയെ മുട്ടുകുത്തിക്കാന്‍ പദ്‌ധതി തയ്യാറാക്കി.
പണ്ഡിതന്‍ ഹോജയെക്കണ്ട്‌ വാദപ്രതിവാദത്തിന്‌ മുന്‍ കൂട്ടി സ്ഥലവും സമയവും നിശ്ചയിച്ചു. ഹോജയുടെ വീടുതന്നെയാണ്‌ വേദിയായിതിരഞ്ഞെടുത്തത്‌.
പറഞ്ഞുറപ്പിച്ച ദിവസം കൃത്യസമയത്ത്‌ പണ്ഡിതന്‍ പരിവാരങ്ങളുമായി ഹോജയുടെ വീട്ടിലെത്തി. അപ്പോള്‍ ഹോജ വീടിന്റെ കതകും ജനലുമെല്ലാം ഭദ്രമായടച്ച്‌ സ്ഥലം വിട്ടിരിക്കുന്നതാണു കണ്ടത്‌. പണ്ഡിതനു കലികയറി. അയാള്‍ ഒരു കാര്‍ഡ്ബോര്‍ഡില്‍ "വിഡ്‌ഢി" എന്നു വലിയ അക്ഷരത്തില്‍ എഴുതി ഹോജയുടെ വീടിനുമുന്നില്‍ തൂക്കിയിട്ടു.
കുറെകഴിഞ്ഞ്‌ ഹോജ വീടണഞ്ഞപ്പോള്‍, തന്നെ പരിഹസിച്ചുകൊണ്ട്‌ മുന്നില്‍തൂങ്ങുന്ന വിഡ്ഢി എന്ന ബോര്‍ഡാണ്‌ കണ്ടത്‌.
ഉടനെ ഹോജ പണ്ഡിതന്റെ അടുത്തേയ്ക്കോടി.
പണ്ഡിതനെ കണ്ടപാടെ ഹോജ വിനയത്തോടെ പറഞ്ഞു: "ക്ഷമിക്കണം മഹാത്മാവേ. സത്യത്തില്‍, ഞാന്‍ അങ്ങയുമായി സമയം നിശ്ചയിച്ചിരുന്നത്‌ മറന്നുപോയി. ഇപ്പോള്‍ വീട്ടിലെത്തിയപ്പോള്‍, വീടിന്റെ മുന്നില്‍ അങ്ങയുടെ പേര്‌ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോഴാണ്‌ കാര്യം ഓര്‍മ്മ വന്നത്‌

മുല്ല


പശുവിനെ കറക്കാന്‍ സമയമായി.എന്നിട്ടും നിങ്ങള്‍ ഇതുവരെ ആ പശുക്കുട്ടിയെ പിടിച്ചുകെട്ടിയില്ലല്ലോ?"
ഭാര്യയുടെ പരിഭവവാക്കുകള്‍ കേട്ടപ്പോള്‍ മുല്ലക്ക്‌ സത്യത്തില്‍ ദേഷ്യമാണ്‌ തോന്നിയത്‌.
പശുക്കുട്ടിയെ കാലത്ത്‌ അഴിച്ചുവിട്ടത്‌ മുല്ല തന്നെയാണ്‌.തൊടിയില്‍ അഴിച്ചു വിട്ടിരുന്ന പശുക്കുട്ടിയെ പിടിച്ചുകെട്ടാന്‍ മണിക്കൂറുകളായി മുല്ല പഠിച്ച പണിപതിനെട്ടും നോക്കുന്നു.പക്ഷേ ആ പശുക്കുട്ടി പുരയ്‌ക്കു ചുറ്റും മുല്ലയെ ഓടിച്ചു എന്നല്ലാതെ പിടികൊടുത്തില്ല!ഇപ്പോളിതാ ഭാര്യയുടെ പരിഭവശരങ്ങളും. ക്ഷമ നശിച്ച മുല്ല ഒരു മുട്ടന്‍ വടിയെടുത്തു ചെന്ന് പശുവിനെ രണ്ട്‌ പൊട്ടിച്ചു.മാത്രമല്ല കുറെ ശകാരിക്കുകയും ചെയ്‌തു.
"നിങ്ങള്‍ക്കെന്താ മനുഷ്യാ ഭ്രാന്തുണ്ടോ?നിങ്ങളെന്തിനാ ഈ പാവം പശുവിനെ വെറുതെ തല്ലുന്നതും ശകാരിക്കുന്നതും?"
ഭാര്യയുടെ ചോദ്യത്തിന്‌ മുല്ല എന്തു പറഞ്ഞെന്നോ?
"എടീ മണിക്കൂറുകളായി ഞാനിവളുടെ കുട്ടിയെ പിടിച്ചു കെട്ടുവാന്‍ പുരയ്‌ക്കു ചുറ്റും ഓടി നടക്കുന്നു.ഇവളതിനെ മര്യാദക്കു വളര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ അനുസരണക്കേട്‌ ആ പശുക്കുട്ടി കാണിക്കുമായിരുന്നോ

അരിയുടെ വിലയിന്നെത്തറയാ



ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുന്നു
തോട്ടുവരമ്പിന്നപ്പുറമോ
വെയിലുവിളഞ്ഞൊരുവയലാണ്
തോട്ടുവരമ്പിന്നിപ്പുറമോ
കണ്ണുകലങ്ങിയ തോടാണ്

ഉച്ചയ്ക്കൂണിന് അരിയും വാങ്ങി
തോട്ടുവരമ്പേ പോകുമ്പോൾ
വയലിൽ നിന്നൊരു വിളിപൊങ്ങി
നടുവെയിലിൽ കുത്തനെ നിൽക്കുന്നു
നടുവെയിലും കുന്നനെ നിൽക്കുന്നു

വയലിൽ കേട്ടതു കേട്ടോ എന്ന്
കൊക്കുകളോടും ചോദിച്ചു
വയലിൽ കേട്ടതു കേട്ടോ എന്ന്
കാക്കകളോടും ചോദിച്ചു
കാക്കളാട്ടെ കൊക്കുകളാട്ടെ
ബൊമ്മകൾ പോലെ നിൽക്കുന്നു
വയലോ പെറ്റുതളർന്നൊരു വയറു
കിടക്കണ പോലെ കിടക്കുന്നു.

തോട്ടിൽ നിന്നൊരു മീൻ‌കൊത്തി
മീൻ‌കൊത്തിയുയർന്നുപറക്കുന്നു.
ഉച്ചയ്ക്കൂണിന് അരിയുംവാങ്ങി
പോവുകയാണ് മറക്കണ്ട
തോട്ടുവരമ്പേ രമ്പേ അമ്പേ
വീട്ടിനു നേരേ പായുന്നു, ഞാൻ
വീട്ടിനു നേരേ പായുന്നു.

കൈതക്കൂടൽ കഴിയും മുൻപേ
വയലിൽ വീണ്ടും വിളിപൊങ്ങി
തോട്ടുവരമ്പതുകേട്ടുവിറച്ചു
കാക്കകൾ,കൊക്കുകൾ
ഞെട്ടിയുയർന്നു
കൈതക്കൂടൽ കാറ്റിലുലഞ്ഞു
വിറകുകണക്ക് വരണ്ടൂ ഞാൻ
വയലിൽ കണ്ണുവിതയ്ക്കുമ്പോൾ
പെറ്റുതളർന്നൊരു വയലിലതാ
ഒരു കലപ്പനാവു തിളങ്ങുന്നു
“പറയെട ചെക്കാ പറയെട പറയ്
അരിയുടെ വിലയിന്നെത്തറയാ..”

ചിത്രശലഭം എന്ന
ഒരു വാക്ക് എന്റെ ചെവിയില്‍ നീ
തൂവിയെതെയുള്ളൂ
മനസ്സില്‍ നിന്നും
ചിറകിട്ടടിക്കാന്‍ തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍!

മുന്പ് ആരില്‍ നിന്നോ
കേള്വിയാല്‍ മാത്രം അറിഞ്ഞിരുന്ന
മനസ്സു
പൊതിഞ്ഞു വെച്ചിരുന്നു
പല നിറങ്ങളില്
ശലഭങ്ങളെ .

കുഞ്ഞു ചിറകു മായുള്ള
അതിന്റെ ആഗമനം
പരിസരത്തെ
കാട്ടു പൂവിന്റെ ഗന്ധം
വമിപ്പിക്കുമായിരുന്നു

എങ്കിലും ദയനീയമാണ്
കാഴ്ചകള്
തറയില്‍ ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായ്‌ ഇഴയുന്ന അവസ്ഥാന്തരങ്ങള്‍

കല്ലടുപ്പ്


കണ്ണീര്
കാച്ചിയുതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ
കല്ലടരുകള്ക്ക്
കാലം കേള്ക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കണ്ട
വിറകു കൊള്ളികള്
നീറി നീറി
തേങ്ങുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ
മണ്ചട്ടിയിലെ
മല്സ്യക്കുഞ്ഞിനെത്തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ചു വേവിച്ചു
എത്ര കുന്നുകള്‍ ഉറങ്ങിയിട്ടുണ്ടാകും
ചവര്പ്പന് യാഥാര്ത്ഥ്യം
കണ്ടു കണ്ടു
എത്ര കൂരകള്
ഉറക്കത്തിലേക്കു
വഴുതികാണും
അപ്പോഴും
കാരുണ്യത്തിന്റെ
ഹൃദയം പിളര്ത്തി
ഒരു നെല്ക്കതിര്
പിന്നെയും
ഉതിര്ന്നു കൊണ്ടിരുന്നു‍

അറിയാതെ


അറിയാതെ നമ്മള്‍ അടുക്കുന്നു
അകതാരിലൊരു പാട് മോഹത്താല്
ചിറകിട്ടടിച്ചു പറക്കുന്നു നാം
പ്രണയ വാതില്ക്കലേക്ക്
എന്നിട്ടുമേന്തെ ഓമനേ
ഈ സന്ധ്യ പോല്
അകലുന്നു
പിന്നെയും
നമ്മള്
ഇനിയുണ്ടാകുമോ
ഒരു പകല്‍ മുന്നിലായ്
കവിതയായ്

വീഥി


അരവയറുകാക്കാന്
അതി രാവില
അതിരു കാത്തുവെക്കുന്നു .
സമസ്ത ദുക്കങ്ങള്ക്കും
ഒറ്റമൂലിപ്രതിവിധി.
മയിലെണ്ണ മുതല്
എലി വിഷം വരെ
ദൈവമേ ...............
.............................
അര്ദ്ധ നഗ്നതയുടെ
തെറിച്ച വെളിച്ചം
മനസ്സിന്റെ പര്ധയെ ഭേദിച്ചു
അരിച്ചിറങ്ങുന്നു
എത്ര മുറുക്കിയുടുത്തിട്ടും
അഴിഞ്ഞു വീഴുന്നു
അരക്കെട്ട് .

ഘടികാരം


അബോധ പരമായ
ഒരു അറിവാണ്
ഘടികാരം

വിജനതയില്
നിലച്ച ഘടികാരത്തിലേക്ക്
ചിന്തയുടെ ഒഴുക്കിനെ കെട്ടഴിച്ചു
ആരോ
കാലം എന്ന കവിതയില്‍ മുഴുകുന്നു

നിറഞ വൃത്ത ത്തിലേക്കു
ഇരുളിനെയും വെളിച്ചത്തെയും ആവാഹിച്ചു
ജീവിത പുസ്തകത്തിലെ
ഓരോരോ ദിവസത്തെ
നുള്ളിയെടുക്കുന്നു

അയനങ്ങളില്‍ അനുഗാമിയായും
നിദ്രയില്‍ അവധാനതയോടെ
മൌനം വരിച്ചും
ജീവിതത്തിന്റെ പുറത്തേറി സവാരിചെയ്യുന്നു

എവിടെനിന്നോ വഴി തെറ്റി വരുന്ന
കാറ്റിന്റെ കൂടെ ഒഴുകുന്ന
മേഘത്തെ പോലെ
ചുമന്നു ചുമന്നു മടുക്കുന്നു
ചില നേരങ്ങളില്
ഒരു ശവത്തെ ‌ ‍ ‍ ‍

രാത്രി വണ്ടി


പുഴ കടന്നു പോകുന്ന
രാത്രി വണ്ടികളില്
അപഥ സഞ്ചാര
ഒളി വേഗങ്ങള്
തൃഷ്ണകല്‍ മിഴി തുറന്നു
പതുക്കെ കടന്നു പോകും
ഒളിയിടങ്ങളിലേക്ക്
ഇരുട്ടിന്റെ യാമങ്ങളില്
നിലാവിന്റെ നെറുകയില്
മുത്തമിടാന്‍ മോഹിച്ചു പോകും
പരല്‍ മീനുകള്
വേര്‍ പാടിന്റെ നാഴികയില്
അകലാന്‍ പറ്റാത്തത്ര ഒഴുക്കില്‍ പെട്ട്
ശ്വാസം മുട്ടും പരസ്പരം നമ്മള്
ശൂന്യ തയില്
പൊട്ടി വിടരുന്ന
മൌനത്തിന്റെ ഭാഷയില്‍ ഇണപോലുമറിയാതെ
ഒരു കുതിച്ചു പായലിന്നു മെയ്യ്‌ വഴങ്ങും
അപ്പോഴേക്കും
ബന്ധങ്ങളെ കോര്ത്തിണക്കി
ഇന്ജിനുകള്‍ ചൂളം വിളിക്കുന്നുണ്ടാകും
ദേഹത്തെ കിടത്തി മോഹങ്ങളെത്ര -
റയില്‍ പാളങ്ങള്‍ കയറിയിറങ്ങി
നമ്മളറിയാതെ എത്ര രാത്രി വണ്ടികള്
പാലം കടന്നു പോയി

മൂന്നു കവിതകള്‍ ഇലകള്‍:

കാറിന്റെ ചാട്ടവാറേറ്റ്
ആടിയുലഞ്ഞു
വിനീതനായി
തൊഴുതു നില്‍ക്കുന്നു
പാവം
ഇലകള്‍
0
മറു പുറം :

ജീവിതത്തോട്
പിണങ്ങിയ
നനഞ്ഞൊരുഉടുപ്പ്
കാറ്റിനോട് കൊഞ്ചി
അയലില്‍
വെയില്‍ കുടിച്ചു കുടിച്ചു
വരണ്ടു
വെറുതെ ഉണങ്ങുന്നു .
0
നെടുമ്പാത:

മുറിച്ചു നീന്താനവുന്നില്ല
ജീവിതമേ
നിന്റെ നെടുംബാതകള്‍
മിഴികളില്‍
ജലച്ചുംബനം കൊണ്ടുള്ള
മുത്തം വെക്കലും
നിദ്രകള്‍
പൊള്ളിക്കുന്ന
നിന്റെ
കിനാവിനെയും
0

കിണര്‍


അഭിലാഷങ്ങള്ക്ക്
ദാഹിച്ചു വലഞ്ഞാലും
നിവര്ന്നു‍ ‍
കിടക്കാനാവില്ല
കിണറിന്

മോഹങ്ങള്
പ്രതലത്തില്‍ വന്നു
ചിറകിട്ടടിച്ചു കരഞ്ഞാലും
കവിഞ്ഞൊഴുകുകില്ല
അടിയോഴുക്കുകള്

ആര്ദതയുടെ സിമെണ്ടും
കുളിരിന്റെ മണ്ണും
കൂട്ടി കുഴിച്ചാകും
പടവുകള്‍ തേക്കുന്നത്

എത്ര കൊരിയാലും
മതി വരില്ല നമ്മുടെ
അകത്തെ ആസക്തിയുടെ
ദാഹം

പാതിര നേരത്ത്
കിണറ്റിന്‍ കരയോട് ഒറ്റക്കു
നോസ്സു പറയുന്നതു കേട്ടു
നിലാവ്
നിശ്ശബ്തമായ്
ചിരിയെ ആഗിരണം ചെയ്യുന്നുണ്ടാകും

കുഞ്ഞു നാളില്
ആരും പറഞ്ഞത് കേട്ടില്ല
കിണറോളം ആഴമുണ്ട്
ജീവിതത്തിനെന്നു ‍ ‍ ‍

പ്രണയപര്‍വം


വേരുകളില്ലാതെ
ഒരാല്‍ മരം
വളരുന്നുണ്ട്
അസ്വസ്ഥകള്
ചില്ലകളായും
ഇടയ്ക്കു വെട്ടി വെട്ടി
മുറിക്കുമ്പോഴും
വെള്ള മില്ലാതെ
പിന്നെയും നീ എത്ര
വേഗമാണ്
വളരുന്നത്
കിണര്‍

നമ്മള്‍ ‍ നടക്കാത്ത തീരത്തെ
മണല്‍ തറിയില്‍
ഇപ്പോള്‍
സങ്ങടം പൂക്കുന്നു .......

0
നോട്ടം വെട്ടിയെടുത്ത
ഒരു മുഖം
ഹൃതയത്തില്‍ കിടന്നു
പിടക്കുന്നു

o

ഏകാന്തതയില്‍ ഒറ്റക്കിരിക്കുന്ന
പ്രായ മായ ഒരു മരം
കൊടുങ്കാറ്റിനെ
കെട്ടിപ്പിടിക്കാനായ്
പ്രാര്ഥിക്കുന്നു

ഇടനാഴികള്‍


ശബ്ദത്തിന്റെ ജാലകങ്ങള്
അടച്ചു വെക്കുന്നു
എന്ന് മാത്രം

രണ്ടു വിളക്കുകളുടെ പ്രസരണം
കെടുത്തി കളയുന്നു
അത്ര മാത്രം

വാര്ത്തകളെ നുണ കളാക്കി
ഹൃദു ഭേദങ്ങള്‍ ക്കൊപ്പം
തിരിച്ചയക്കുന്നു

ഒന്നു പുറത്തിറങ്ങാനുള്ള
തോരയെ
നിങ്ങളറിയാതെ ........

പിന്നെ
എന്തിനാണ് അമ്മെ ..
ശൂന്യതയിലെ യീ നില വിളിയും
ഭയവും .....?

വീട്


ഭാരമില്ലായ്മയുടെ ഘെനമാണ് വീട്
അഷ്ടി തേടി പോകും പുഴുവിനുമുണ്ട്
മടക്കം ചെല്ലാന്‍ ഒരു വീട്
വീടില്ലാത്തവന്റെ നിശ്വാസം
ആര് ഒപ്പിയെടുക്കും
എത്ര നല്ല ചിത്ര കാരനും
ആ പടം കിട്ടാതെ മടങ്ങുമായിരിക്കും
ശൂന്യതയില്‍ നിറം ചാര്ത്തി ടീര്ക്കുന്നവന്റെ
വീട്ടില്‍ ആള്‍ പാര്ക്കില്ല.
കീറി പ്പോയ എന്റെ വീടിന്റെ ചിത്രത്തിലുണ്ട്
ഉമ്മയോട് ഉടഞ്ഞു പോയ ഒരു ചട്ടിയും കുടവും
അടുക്കളക്ക് പുറത്തു നില വിളിക്കുന്നു
എങ്ങിനെ വിളിക്കും വീടെന്ന നാമം
നൂല്പാലമെന്നോ സ്വാര്ത്ഥതയുടെ ചതുരം എന്നോ വിളിക്കാം .
എത് വീട്ടിലും നിശ്ശബ്ദം എറിയുന്നുണ്ടാകും
ഒരു അഗ്നി പര്വതം
അവ
നോട്ടത്തിലും നടത്തത്തിലും
ചിതറാതെ ചെളി തെറിപ്പിക്കും
മതി ,മതി
ഇനി നമുക്ക്
പുറത്തെ കനത്ത ബഹളത്തില്‍ നിന്നും
വേഗം മടങ്ങാം
വീട്ടിലേക്ക് ‍‍...!! ‍ ‍ ‍

ഉമ്മ

പുക നിറഞ്ഞാല്
അടുക്കളയില്‍ കാണില്ല ഉമ്മയെ
നനവിനെ ഊതി മന്ത്രിച്ച്
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ
ചുണ്ടുകളാല്‍.
പിറക്കും മുന്പേ
ഉണര്ന്നു കാണും
ഉടുമുണ്ടില്ലാത്ത
അയക്കോറ പോലെ
ഉറുമിയിലാടും അടുക്കളയെ ,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്റെ ഉമ്മ.
വിഭവം നിരന്നാല്
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു .
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ...
അന്തി പാതിരക്ക്
കിണറ്റു വക്കില്
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്
ഏന്തി ഏന്തി വലയുന്നുണ്ടാകും

നോവ്


പിന്നെയും വന്നു,
പിന്കഴുത്തിലൂടെ
മുകളിലേക്കരിച്ചു കയറി
ഒരു നോവ്


പതുക്കെ പതുക്കെ
ഒന്നില്‍ തുടങ്ങി
മറ്റൊന്നിലേക്കു വ്യാപിച്ചു
ഞരമ്പുകള്‍ തോറും



വേദനയല്ലാതെ
മറ്റൊന്നുമില്ല
കാലങ്ങളായി കൂട്ട്...


ക്ഷണിക്കാതെ എത്തിയ
കാമുകനെ പോലെ
പതുങ്ങി വന്നു
എന്നിലാകെ പടര്‍ന്നു കയറും


ഓരോ ഞരമ്പ്‌കളിലും
വ്യാപിച്
എന്നെ തളര്‍ത്തി ഉറക്കും


അകം കരഞ്ഞു
പോള്ളിയടര്‍ന്നു
മരിക്കുമ്പോഴും


പുറം
തെളിഞ്ഞു ചിരിച്ചു
നടന്നു....
വെറുതെ.....

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കവികളും കഥയെഴുത്തുകാരും ചിത്രകാരന്മാരും , വിഭാവനയുടെ തുലാസിലിട്ടു തൂക്കിയെടുക്കുന്ന പുനര്‍ജ്ജനികളെ ... ആയിരം ആയിരം വര്‍ണ്ണക്കടലാസുകളില്‍ നിറഞ്ഞാടാന്‍ എന്റെ ഭാവന നിന്റെ ഹൃദയത്തെ ചൂഴ്ത്തിയെടുക്കും .. എന്റെ പദങ്ങളില്‍ എന്റെ ചായങ്ങളില്‍ എന്റെ കവിതകളില്‍ കൃത്രിമമായി നീ പുനഃ സൃഷ്ടിക്കപ്പെടും .... സത്യ സന്ധതക്കുമേല്‍ പൊതിയുന്ന കനത്ത ആവരണം എന്നെ ചുഴിഞ്ഞു നോക്കാതിരിക്കാന്‍ , അടിച്ചേല്‍പ്പിക്കുന്ന ആ ആവരണം പൊട്ടിച്ചെറിയണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പേറി തിരിച്ചറിയാനാകാത്ത ഒരു ജനതയ്ക്ക് മുന്‍പില്‍ ഒരു വലിയ ഭാരമായി, ഒടുങ്ങാത്ത ആഗ്രഹവുമായി ഞാന്‍ നില്‍ക്കുന്നു ...അര്‍ഷിദ

ബ്ലോഗ് ആര്‍ക്കൈവ്

Blogger പിന്തുണയോടെ.