ഉഭയജീവിതങ്ങള്‍
സ്ത്രീ ശരീരത്തിനു നേരെ നടക്കുന്ന നല്ലൊരു ശതമാനം ആക്രമണങ്ങള്‍ക്കും ഒരു പരിധി വരെ കാരണം നമ്മള് സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട്, എന്നിരുന്നാലും നമ്മുടെ മേല്‍ പറന്നു വീഴാന്‍ തക്കം പാര്‍ത്ത് നടക്കുന്ന കഴുകന്കൂട്ടത്തിനു, നമ്മള് വെറും കോഴിക്കുഞ്ഞുങ്ങള്‍ അല്ല എന്ന് തെളിയിച്ച് കൊടുക്കേണ്ടത് നമ്മുടെ കടമയാണ്....വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും നോട്ടത്തിലും നമ്മള് നമ്മുടേതായ ഒരു ഗൌരവവും ഒതുക്കവും കൊണ്ട് വരണം.നമ്മുടെ നടപ്പിലും പ്രവര്‍ത്തിയും ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം കടന്നുകയറ്റങ്ങള്‍ തടയാം. ഈ സന്ദര്‍ഭത്തില്‍ ഞാന്‍......"
മാനാഞ്ചിറയ്ക്ക് മുന്നില്‍ വെച്ച് രാവിലെ അവര്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍
അവരുടെ മനസ്സിലൂടെ ഒന്ന് മിന്നി മാഞ്ഞു പോയി.
കല്യാണവും ജീവിതവും മറന്നു വെച്ച് സ്ത്രീശക്തിക്കായി പോരാടാന്‍ ഇറങ്ങിയതിനു ബാക്കിപത്രമായി, ഇത്തരം പ്രസംഗങ്ങളും ചര്‍ച്ചകളും ഒക്കെയേ അവര്‍ക്ക് ഇപ്പോള്‍ ബാക്കിയുള്ളൂ... പ്രായം മുപ്പത്തിഅഞ്ച് കഴിഞ്ഞെങ്കിലും, ആ പഴയ ചുറുചുറുക്കും, സൗന്ദര്യവും ഇപ്പോളും അവരെ വിട്ടു പോയിട്ടില്ല, ഇന്നും എല്ലാ വേദികളിലും സജീവം...
സമയം 12 മണി ആയതിന്റെ അറിയിപ്പ് തന്ന് കിളി കൂട്ടിലേക്ക് തന്നെ മടങ്ങി...
മടുത്ത് മടക്കിയ പുസ്തകം മേശയുടെ മുകളിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു,
അവര്‍ കസേരയില്‍ നിന്ന് എഴുനേറ്റു...
ലൈറ്റുകള്‍ മൊത്തം അണച്ച്, മൊബൈലില്‍ വന്ന SMS നു മറുപടി അയച്ച് അവര്‍ കിടന്നു...
15 മിനിട്ടുകള്‍ക്ക് ശേഷം വാതിലിനപ്പുറം കേട്ട ചുമയ്ക്ക്, വാതിലിനിപ്പുറത്തെ ചിരിയിനാല്‍ മറുപടി കൊടുത്ത്; ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിലൂടെ, ആ ഇടനാഴി കടന്ന് വാതിലിന്റെ കൊളുത്ത് അഴിച്ചതും...
പുറമേ നിന്ന 'കഴുകന്റെ' നീളന്‍ തൂവലുകല്‍ക്കുള്ളിലെക്ക് ആ 'കോഴിക്കുഞ്ഞ്' പറന്നിറങ്ങി....
കഴുകന് ആക്രമിക്കാന്‍ ഒരു ഇട പോലും നല്‍കാതെ, കോഴിക്കുഞ്ഞ് പറന്ന് കൊത്തുന്നത് കണ്ട്
ഒന്ന് മാത്രം കൂക്കി കിളി പോലും കൂട്ടിലേക്ക് ഓടിക്കയറി.....
"സ്ത്രീ- ഒരു ശക്തി", കാറ്റില്‍ പേജുകള്‍ മറിഞ്ഞ് മലര്‍ന്നു കിടന്നു മേശപ്പുറത്ത്....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- അര്‍ഷിദ
- കവികളും കഥയെഴുത്തുകാരും ചിത്രകാരന്മാരും , വിഭാവനയുടെ തുലാസിലിട്ടു തൂക്കിയെടുക്കുന്ന പുനര്ജ്ജനികളെ ... ആയിരം ആയിരം വര്‍ണ്ണക്കടലാസുകളില്‍ നിറഞ്ഞാടാന്‍ എന്റെ ഭാവന നിന്റെ ഹൃദയത്തെ ചൂഴ്ത്തിയെടുക്കും .. എന്റെ പദങ്ങളില്‍ എന്റെ ചായങ്ങളില്‍ എന്റെ കവിതകളില്‍ കൃത്രിമമായി നീ പുനഃ സൃഷ്ടിക്കപ്പെടും .... സത്യ സന്ധതക്കുമേല് പൊതിയുന്ന കനത്ത ആവരണം എന്നെ ചുഴിഞ്ഞു നോക്കാതിരിക്കാന്‍ , അടിച്ചേല്‍പ്പിക്കുന്ന ആ ആവരണം പൊട്ടിച്ചെറിയണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പേറി തിരിച്ചറിയാനാകാത്ത ഒരു ജനതയ്ക്ക് മുന്പില് ഒരു വലിയ ഭാരമായി, ഒടുങ്ങാത്ത ആഗ്രഹവുമായി ഞാന്‍ നില്ക്കുന്നു ...അര്‍ഷിദ
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2011
(41)
-
▼
നവംബർ
(41)
- ഇസ്ലാം ശാന്തിയുടെ മതം
- "സദ്ഗമയ"
- പാമ്പ്
- "ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും ...
- കവിതയ്ക്ക് വൃത്തം വേണം, അലങ്കാരം വേണം, പ്രാസം വേണ...
- സുന്ദരീ... നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയി...
- മതേതരം"എന്നത് വിശ്വാസ നിഷേധമല്ല , അപരന്റെ വിശ്വാ...
- ഓരോ ദിവസവും മരണത്തോട് അടുക്കുന്നു എന്ന് ചിന്തിക...
- പ്രണയമെന്ന വികാരം
- വാലന്റൈന്‍ ദിനം- ചരിത്രം
- കാലാതീതമാണ് പ്രണയം
- പ്രശസ്തരുടെ പ്രണയകാലങ്ങള്‍
- പ്രേമത്തിനൊരു ദിവസം,
- ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം
- കത്രികകള്‍
- ശ്രേയസ്
- സഹപാഠി 1975
- തെളിനിലാവ്
- ഒരു നേരത്തെ ഊണ്
- വാലന്റൈന്‍സ് ഡേ...
- ഞാന്‍ കാണാനിഷ്ട്ടപെടാതിരുന്ന സ്വപ്നമായിരുന്നു നീ ...
- നാളെ..
- ഉഭയജീവിതങ്ങള്‍
- പൂവിന്റെ ജന്മമെത്ര ധന്യം പൂവിന്റെ ജന്മമെത്ര ധന...
- പണ്ഡിതന്
- മുല്ല
- അരിയുടെ വിലയിന്നെത്തറയാ
- ചിത്രശലഭം എന്ന ഒരു വാക്ക് എന്റെ ചെവിയില്‍ നീ തൂവി...
- കല്ലടുപ്പ്
- അറിയാതെ
- വീഥി
- ഘടികാരം
- രാത്രി വണ്ടി
- മൂന്നു കവിതകള്‍ ഇലകള്‍:
- കിണര്‍
- പ്രണയപര്വം
- നമ്മള് നടക്കാത്ത തീരത്തെ മണല്‍ തറിയില്‍ ഇപ്...
- ഇടനാഴികള്‍
- വീട്
- ഉമ്മ
- നോവ്
-
▼
നവംബർ
(41)
Blogger പിന്തുണയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ