സഹപാഠി 1975
അടിയന്തരാവസ്ഥക്കാലത്ത് സംഹാര താണ്ഡവമാടിയ ഭരണകൂട ഭീകരതയില്‍ പൊലിഞ്ഞുപോയ "രാജന്" എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മറക്കാന്‍ കേരള ജനതക്ക് അത്ര പെട്ടന്ന് കഴിയും എന്ന് തോന്നുന്നില്ല. പൊതുജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടങ്ങള്‍ നിക്ഷിപ്ത താല്പര്യങ്ങള് സംരക്ഷിക്കാന്‍ ആയി “ഇരകളെ" സൃഷ്ടിച്ച് വേട്ടയാടുകയും, പ്രതികരിക്കുന്നവരെ വ്യാജ ഏറ്റുമുട്ടലുകള്‍ തീര്‍ത്ത് സംഹരിക്കുകയും പുതു തലമുറയുടെ പ്രതികരണ ശേഷിയെ ''നിര്‍ബന്ധിത വന്ധ്യംകരണം'' വഴി നിര്‍വീര്യമാക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ രാജന് എന്ന രക്തസാക്ഷിയുടെ സ്ഥാനം മറവികള്ക്കപ്പുറത്ത് തന്നെയാണ്. മലയാളവും മലയാളികളും ഉള്ളയിടത്തോളം കാലം ആരെങ്കിലും രാജനെക്കുറിച്ച് ഓര്‍ക്കാനും പറയാനും ഉണ്ടാകും എന്നുറപ്പ്..!
പ്രശസ്ത മലയാള സിനിമാ സംവിധായകന് ഷാജി.എന്‍.കരുണ്‍ 1988-ല്‍ സംവിധാനം ചെയ്ത “പിറവി” എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടത്, അത് കൈകാര്യം ചെയ്ത പ്രമേയത്തിന്റെയും അവതരണത്തിന്റേയും വ്യത്യസ്തത കൊണ്ടാണ്. തന്റെ കുടുംബത്തിന്റെ ഏക ആശ്രയം ആയ മകന് കൊല്ലപ്പെട്ടതറിയാതെ അവനെ തേടി അലയുന്ന ഒരു വയോവൃദ്ധ പിതാവിന്റെ ജീവിത യാഥാര്‍ത്ഥ്യത്തെ ആണ് സംവിധായകന് നിറക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ തിരശ്ശീലയില്‍ എത്തിച്ചത്. കാക്കിയുടെ ക്രൌര്യത്തിലും, ബൂട്ട്സുകളുടെ ഞെരിച്ചിലിലും, തോക്കുകളുടെ ഇടിമുഴക്കത്തിലും പെട്ട് ജീവിതം പൊലിഞ്ഞുപോയ ഒരുപാട് നിരപരാധികള്‍. തന്റെ "മകനെ നിങ്ങള്‍ എന്ത് ചെയ്തു" എന്ന് അധികാരി വര്‍ഗത്തോട് ഉറക്കെ ചോദിച്ച ഒരച്ഛന്. അടിയന്തരാവസ്ഥ കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കോഴിക്കോട് റീജിണല്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്റെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുന്നു.
സഹപാഠി 1975 എന്ന പേരില്‍ ജോണ്‍ ടിറ്റോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാജന്റെ സഹപാഠിയും, സുഹൃത്തും ആയിരുന്ന രാജാറാമിന്റെതാണ്. യാഥാര്‍ത്ഥ്യത്തിന്റെ അരികുചേര്‍ന്ന് നില്ക്കുന്ന ഈ ചിത്രം കേരളീയ സമൂഹത്തില്‍ രാജനെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും എന്നാണ് സംവിധായകന്റെ പ്രതീക്ഷ. ''രാജന് എന്തുസംഭവിച്ചുവെന്നറിയുന്ന ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സിനിമയുടെ തിരക്കഥ രൂപപ്പെടുത്തുന്നതിനായി നടത്തിയ യാത്രകള്‍ക്കിടയില്‍ അവരില്‍ പലരെയും ഞാന്‍ നേരിട്ടുകണ്ടു സംസാരിച്ചു. ഇത്രകാലം ആരൊക്കെയോ സൗകര്യപൂര്‍വം മറച്ചുവെച്ച ചില യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സിനിമ നിമിത്തമാകുമെന്നാണ് കരുതുന്നത്''- ടിറ്റോ പറയുന്നു. "എന്‍ജിനീയറിങ് കോളേജിലെ ഏവര്‍ക്കും പ്രിയങ്കരനായ ഗായകനായിരുന്നു രാജന് വാര്യര്‍ എന്ന യുവാവ്. മാര്‍ക്സിസ്റ്റ് നേതാവായിരുന്ന സഹപാഠി മുരളി കണ്ണമ്പുഴയായിരുന്നു രാജന്റെ ഏറ്റവുമടുത്ത സുഹൃത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ മുരളി നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. കായണ്ണ പോലീസ് സ്റ്റേഷനില്‍ നടന്ന നക്സലൈറ്റ് ആക്രമണത്തില്‍ മുരളി പ്രതിയായി. മുരളിയെത്തേടി കാമ്പസിലെത്തിയ നരിക്കോടന്‍ നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാജനെ കസ്റ്റഡിയിലെടുക്കുന്നു. പിന്നീട് രാജനെ പുറംലോകത്താരും കണ്ടിട്ടില്ല. പോലീസില്‍നിന്ന് വിരമിച്ചശേഷം നരിക്കോടന്‍ സന്ന്യാസിയായിമാറി. നക്സല്‍വര്‍ഗീസ് വധക്കേസിന്റെ സത്യം പുറത്തുവന്നതോടെ രാജന് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് നരിക്കോടന്‍ കോടതിയില്‍ വെളിപ്പെടുത്തുന്നു. ഇതാണ് 'സഹപാഠി 1975' പറയുന്ന കഥ." യുവ മലയാളി നടന് വിനീത് കുമാര്‍ ചിത്രത്തില്‍ രാജന്റെ കഥാപാത്രത്തെയും, മനോജ് കെ. ജയന് നരിക്കോടന്‍ നരായണന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
പ്രമുഖ മലയാള സിനിമ അഭിനേതാവും സംവിധായകനും ആയ ശ്രീ.മധുപാല്‍ സംവിധാനം ചെയ്ത "തലപ്പാവ്" എന്ന സിനിമയില്‍ നക്സല്‍ വര്‍ഗീസ് വധത്തിന്റെ ക്രൂര യാഥാര്ത്യങ്ങളെ കുറിച്ചും, ഇതിന്റെ പേരില്‍ വേട്ടയാടപ്പെട്ട രാമചന്ദ്രന് നായര്‍ എന്ന നിരപരാധിയായ പോലീസുകാരന് അനുഭവിച്ച മാനസിക വ്യഥകളെ കുറിച്ചും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന് എന്ന നിലയില്‍ മധുപാലിനും, കഥയില്‍ വര്‍ഗീസായി ജീവിച്ച നടന് പ്രിത്വിരാജിനും, രാമചന്ദ്രന് നായരുടെ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേതാവും സംവിധായകനും ആയ ലാലിനും സിനിമ പ്രവര്‍ത്തകന്റെ യഥാര്‍ത്ഥ ധര്‍മം നിര്‍വഹിക്കാന്‍ ആയി. ഈയിടെ എറണാകുളം സി.ബി.ഐ കോടതിയില്‍ വര്‍ഗീസ് വധക്കേസിലെ രണ്ടാം പ്രതി മുന്‍ ഐ.ജി ലക്ഷമണയെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സഹപാഠി 1975 എന്ന എന്ന ഈ സിനിമ രാജന്റെ "തിരോധാനത്തി"ന്റെ സത്യാവസ്ഥകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കട്ടെ..!
പ്രസിദ്ധ ബ്ലോഗ്ഗര്‍ ശ്രീ.സുകുമാരന്‍ സാര്‍ അദ്ധേഹത്തിന്റെ “ശിഥില ചിന്തകള്‍” എന്ന ബ്ലോഗ്ഗിലെ “കരുണാകരന് ബാക്കി വച്ച് പോയ”തിനെ കുറിച്ചുള്ള പോസ്റ്റില്‍ രാജന്റെ കൊലപാതകത്തെയും, അതില്‍ കരുണാകരനുള്ള പങ്കിനെ കുറിച്ചുള്ള ആരോപണത്തേയും പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു..!
“മഹാത്മാ ഗാന്ധിജിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും എല്ലാം ഈ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപ്പകയാല്‍ എത്രയോ സാധാരണ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഈച്ചരവാര്യരുടെ ദു:ഖം മാത്രം ആളുകള്‍ സന്ദര്‍ഭത്തില്‍ എടുത്ത് പറഞ്ഞു ഉപയോഗിക്കുന്നത് അദ്ദേഹത്തോടുള്ള (ശ്രീ.കെ കരുണാകരന്) രാഷ്ട്രീയപ്പക ഒന്ന് കൊണ്ട് മാത്രമാണ്.” “എന്നാല്‍ രാജന് മാത്രമേ ഇത് വരെയിലും ഇവിടെ കൊലചെയ്യപ്പെട്ടുള്ളൂ എന്ന മട്ടിലാണ് എതിരാളികള്‍ ഇവിടെ നിരന്തരം പ്രചാരണം ചെയ്യാറുള്ളത്.”
ഇതിനെ കുറിച്ച് എന്റെ മറുപടി കമന്റ് താഴെ കൊടുക്കുന്നു..!
"സാര്‍, ഇത്തരം പ്രസ്താവനകള്‍ കാണുമ്പോള്‍ ഖേദം ഉണ്ട്. ഭരണകൂട ഭീകരതയെ ഇങ്ങനെ നിസ്സാരവല്‍ക്കരിക്കരുത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ കൊലപ്പെടുത്തിയത് അസഹിഷ്ണുവായ ഒരു മത ഭ്രാന്തന് ആണ്. അമൃത്സറിലെ സിഖ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു സ്വന്തം അംഗ രക്ഷകനാല്‍ ആണ് ശ്രീമതി.ഇന്ദിരാ ഗാന്ധി മരിക്കുന്നത്, ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ നടന്ന സൈനിക നടപടിയില്‍ ഇന്ത്യ ശ്രീലങ്കയെ സഹായിച്ചതില്‍ പ്രതിഷേധിച്ചാണ് രണ്ടുമൂന്നു തമിഴ് തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ഏതൊരു ഇന്ത്യക്കാരനും ഈ കൊലപാതകങ്ങള്‍ എല്ലാം വേദനാജനകം ആണ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- അര്‍ഷിദ
- കവികളും കഥയെഴുത്തുകാരും ചിത്രകാരന്മാരും , വിഭാവനയുടെ തുലാസിലിട്ടു തൂക്കിയെടുക്കുന്ന പുനര്ജ്ജനികളെ ... ആയിരം ആയിരം വര്‍ണ്ണക്കടലാസുകളില്‍ നിറഞ്ഞാടാന്‍ എന്റെ ഭാവന നിന്റെ ഹൃദയത്തെ ചൂഴ്ത്തിയെടുക്കും .. എന്റെ പദങ്ങളില്‍ എന്റെ ചായങ്ങളില്‍ എന്റെ കവിതകളില്‍ കൃത്രിമമായി നീ പുനഃ സൃഷ്ടിക്കപ്പെടും .... സത്യ സന്ധതക്കുമേല് പൊതിയുന്ന കനത്ത ആവരണം എന്നെ ചുഴിഞ്ഞു നോക്കാതിരിക്കാന്‍ , അടിച്ചേല്‍പ്പിക്കുന്ന ആ ആവരണം പൊട്ടിച്ചെറിയണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പേറി തിരിച്ചറിയാനാകാത്ത ഒരു ജനതയ്ക്ക് മുന്പില് ഒരു വലിയ ഭാരമായി, ഒടുങ്ങാത്ത ആഗ്രഹവുമായി ഞാന്‍ നില്ക്കുന്നു ...അര്‍ഷിദ
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2011
(41)
-
▼
നവംബർ
(41)
- ഇസ്ലാം ശാന്തിയുടെ മതം
- "സദ്ഗമയ"
- പാമ്പ്
- "ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും ...
- കവിതയ്ക്ക് വൃത്തം വേണം, അലങ്കാരം വേണം, പ്രാസം വേണ...
- സുന്ദരീ... നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയി...
- മതേതരം"എന്നത് വിശ്വാസ നിഷേധമല്ല , അപരന്റെ വിശ്വാ...
- ഓരോ ദിവസവും മരണത്തോട് അടുക്കുന്നു എന്ന് ചിന്തിക...
- പ്രണയമെന്ന വികാരം
- വാലന്റൈന്‍ ദിനം- ചരിത്രം
- കാലാതീതമാണ് പ്രണയം
- പ്രശസ്തരുടെ പ്രണയകാലങ്ങള്‍
- പ്രേമത്തിനൊരു ദിവസം,
- ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം
- കത്രികകള്‍
- ശ്രേയസ്
- സഹപാഠി 1975
- തെളിനിലാവ്
- ഒരു നേരത്തെ ഊണ്
- വാലന്റൈന്‍സ് ഡേ...
- ഞാന്‍ കാണാനിഷ്ട്ടപെടാതിരുന്ന സ്വപ്നമായിരുന്നു നീ ...
- നാളെ..
- ഉഭയജീവിതങ്ങള്‍
- പൂവിന്റെ ജന്മമെത്ര ധന്യം പൂവിന്റെ ജന്മമെത്ര ധന...
- പണ്ഡിതന്
- മുല്ല
- അരിയുടെ വിലയിന്നെത്തറയാ
- ചിത്രശലഭം എന്ന ഒരു വാക്ക് എന്റെ ചെവിയില്‍ നീ തൂവി...
- കല്ലടുപ്പ്
- അറിയാതെ
- വീഥി
- ഘടികാരം
- രാത്രി വണ്ടി
- മൂന്നു കവിതകള്‍ ഇലകള്‍:
- കിണര്‍
- പ്രണയപര്വം
- നമ്മള് നടക്കാത്ത തീരത്തെ മണല്‍ തറിയില്‍ ഇപ്...
- ഇടനാഴികള്‍
- വീട്
- ഉമ്മ
- നോവ്
-
▼
നവംബർ
(41)
Blogger പിന്തുണയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ