പ്രണയമെന്ന വികാരം
പ്രണയമെന്ന വികാരം ആവിര്‍ഭവിച്ചിട്ട് യുഗങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു; പ്രണയലേഖനം എഴുതാനാരംഭിച്ചിട്ടും എന്നിട്ടും പ്രണയലേഖനം എങ്ങിനെയെഴുതണം എന്നു ചോദിച്ച കണ്വാശ്രമത്തിലെ മുനികന്യകയുടെ അവസ്ഥ തന്നെയാണ് പ്രണയലേഖനം ആദ്യമായി എഴുതാന്‍ തുടങ്ങുന്ന ഓരോ കാമുകികാമുകന്മാര്‍ക്കും അനുഭവപ്പെടുക.
അതുപോലെ പ്രണയലേഖനങ്ങള്‍ കൈമാറ്റുന്നതിലെ രീതികളിലും മാറ്റങ്ങള്‍ അധികമൊന്നും ആവിര്‍ഭവിച്ചിട്ടില്ല. നാട്ടിടവഴികളിലും, ലൈബ്രറികളിലും മറ്റും പുസ്തകത്തിനുള്ളില്‍ മടക്കി വച്ചകത്ത് ആരും കാണാതെ വീര്‍പ്പുമുട്ടലോടെ കൈമാറിയിരുന്നത് കഥകളില്‍ മാത്രമല്ലെന്നു നമുക്കറിയാം. പ്രണയലേഖനം എഴുതുന്നതിലും കൈമാറുന്നതിലും ഏന്തൊക്കെ വൈവിധ്യങ്ങള്‍.
പ്രണയാര്‍ദ്രമായ ഒരു കത്തെഴുതി അതിലെ വരികള്‍ ഒരു പുസ്തകത്തിനുള്ളില്‍ ക്രമമായി അടയാളപ്പെടുത്തുക. എന്നിട്ടത് കാമുകനോ / കാമുകിക്കോ കൈമാറുക. ഓരോ വാക്കുകളായി പൊറുക്കിയെടുത്ത് അവനോ അവളോ കത്ത് തുടിക്കുന്ന ഹൃദയത്തോടെ വായിക്കുക.
രണ്ടു കടലാസ് കഷണങ്ങളില്‍ അല്ലെങ്കില്‍ രണ്ടു പോസ്റ്റുകാര്‍ഡുകളില്‍ രണ്ടു സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുക. ഒന്നാമത്തെ കത്തില്‍ മാത്രം രണ്ടാമത്തെ കത്ത് എവിടെയാണുള്ളതെന്ന് സൂചന നല്‍കുക. അവനോടോ അവളോടോ കത്ത് കണ്ടെത്താന്‍ പറയുക. നിങ്ങളോടുള്ള സ്നേഹാധിക്യത്താല്‍ കത്ത് തിരഞ്ഞെു കണ്ടെത്തുന്ന പ്രണയിയോട് കൂടുതല്‍ സ്നേഹം തോന്നുന്നില്ലേ.
രണ്ട് വീഡിയോ ക്യാസറ്റുകളില്‍ പ്രണയവുമായി ബന്ധമുള്ള എന്തെങ്കിലും റിക്കോര്‍ഡ് ചെയ്യുക. അതിലെ ഇഷ്ടമുള്ള വരികള്‍ ചേര്‍ത്ത് ഒരു പ്രണയലേഖനം തയ്യാറാക്കൂ. ആ ശബ്ദങ്ങള്‍ ചേര്‍ത്ത് വീഡിയോ പ്രണയ ലേഖനം തയ്യാറാക്കൂ. ഇത് തന്നെ ഓഡിയോ കാസറ്റിലും ചെയ്യാവുന്നതാണ്.
പ്രിയപ്പെട്ട പ്രണയഗാനങ്ങള്‍ ചേര്‍ത്തൊരു കത്ത് തയ്യാറാക്കി നല്‍കുക.
എല്ലാ ദിവസവും കാമുകിക്കോ / കാമുകനോ പ്രണയാര്‍ദ്രമായ ഓരോ വരി. ഇ മെയില്‍ അയക്കുക.
ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ പ്രണയലേഖനം എഴുതി അവനോ / അവള്‍ക്കോ സമ്മാനിക്കുക. ഓരോ തവണ ഭക്ഷണം കഴിക്കുന്പോഴും നിങ്ങളെ ഓര്‍മ്മിക്കാതിരിക്കില്ല.
നിങ്ങളുടെ പക്കല്‍ പ്രൊജക്ടര്‍ ഉണ്ടെങ്കില്‍ വീടിന്‍െറ പ്രണയലേഖനം എഴുതി വീടിന്‍െറ വെളുത്ത പ്രതലത്തില്‍ പ്രദര്‍ശിപ്പിക്കൂ.
അവന്‍െറ അല്ലെങ്കില്‍ അവളുടെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു കത്തും മയില്‍പ്പീലിയും ഒളിപ്പിച്ച് വച്ച് അത്ഭുതപ്പെടുത്തുകയുമാവാം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- അര്‍ഷിദ
- കവികളും കഥയെഴുത്തുകാരും ചിത്രകാരന്മാരും , വിഭാവനയുടെ തുലാസിലിട്ടു തൂക്കിയെടുക്കുന്ന പുനര്ജ്ജനികളെ ... ആയിരം ആയിരം വര്‍ണ്ണക്കടലാസുകളില്‍ നിറഞ്ഞാടാന്‍ എന്റെ ഭാവന നിന്റെ ഹൃദയത്തെ ചൂഴ്ത്തിയെടുക്കും .. എന്റെ പദങ്ങളില്‍ എന്റെ ചായങ്ങളില്‍ എന്റെ കവിതകളില്‍ കൃത്രിമമായി നീ പുനഃ സൃഷ്ടിക്കപ്പെടും .... സത്യ സന്ധതക്കുമേല് പൊതിയുന്ന കനത്ത ആവരണം എന്നെ ചുഴിഞ്ഞു നോക്കാതിരിക്കാന്‍ , അടിച്ചേല്‍പ്പിക്കുന്ന ആ ആവരണം പൊട്ടിച്ചെറിയണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പേറി തിരിച്ചറിയാനാകാത്ത ഒരു ജനതയ്ക്ക് മുന്പില് ഒരു വലിയ ഭാരമായി, ഒടുങ്ങാത്ത ആഗ്രഹവുമായി ഞാന്‍ നില്ക്കുന്നു ...അര്‍ഷിദ
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2011
(41)
-
▼
നവംബർ
(41)
- ഇസ്ലാം ശാന്തിയുടെ മതം
- "സദ്ഗമയ"
- പാമ്പ്
- "ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും ...
- കവിതയ്ക്ക് വൃത്തം വേണം, അലങ്കാരം വേണം, പ്രാസം വേണ...
- സുന്ദരീ... നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയി...
- മതേതരം"എന്നത് വിശ്വാസ നിഷേധമല്ല , അപരന്റെ വിശ്വാ...
- ഓരോ ദിവസവും മരണത്തോട് അടുക്കുന്നു എന്ന് ചിന്തിക...
- പ്രണയമെന്ന വികാരം
- വാലന്റൈന്‍ ദിനം- ചരിത്രം
- കാലാതീതമാണ് പ്രണയം
- പ്രശസ്തരുടെ പ്രണയകാലങ്ങള്‍
- പ്രേമത്തിനൊരു ദിവസം,
- ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം
- കത്രികകള്‍
- ശ്രേയസ്
- സഹപാഠി 1975
- തെളിനിലാവ്
- ഒരു നേരത്തെ ഊണ്
- വാലന്റൈന്‍സ് ഡേ...
- ഞാന്‍ കാണാനിഷ്ട്ടപെടാതിരുന്ന സ്വപ്നമായിരുന്നു നീ ...
- നാളെ..
- ഉഭയജീവിതങ്ങള്‍
- പൂവിന്റെ ജന്മമെത്ര ധന്യം പൂവിന്റെ ജന്മമെത്ര ധന...
- പണ്ഡിതന്
- മുല്ല
- അരിയുടെ വിലയിന്നെത്തറയാ
- ചിത്രശലഭം എന്ന ഒരു വാക്ക് എന്റെ ചെവിയില്‍ നീ തൂവി...
- കല്ലടുപ്പ്
- അറിയാതെ
- വീഥി
- ഘടികാരം
- രാത്രി വണ്ടി
- മൂന്നു കവിതകള്‍ ഇലകള്‍:
- കിണര്‍
- പ്രണയപര്വം
- നമ്മള് നടക്കാത്ത തീരത്തെ മണല്‍ തറിയില്‍ ഇപ്...
- ഇടനാഴികള്‍
- വീട്
- ഉമ്മ
- നോവ്
-
▼
നവംബർ
(41)
Blogger പിന്തുണയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ