ശ്രേയസ്
ശ്രേയസ്
സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി (22)
കര്‍മ്മത്തെക്കുറിച്ച് സമ്പൂര്‍ണമായ അറിവ് കര്‍മ്മം ചെയ്യുന്നവര്‍ക്കുണ്ടാകണം. അറിവുള്ളവര്‍ക്ക് ഫലേച്ഛയോടു കൂടിയ കര്‍മ്മം നിന്ദ്യമാണ്. ബുദ്ധിയെ ശരണമാക്കണമെന്ന് ഭഗവാന് അര്‍ജുനനെ ഉപദേശിക്കുന്നു. ബുദ്ധിയാകണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്; മനസ്സാകരുത്. മനസ്സും ബുദ്ധിയും ഒന്നായി നിലനിര്‍ത്താന്‍ കഴിയുന്നവനാണ് സമദര്‍ശി.
കര്‍മ്മങ്ങളൊക്കെ ധ്യാനാവസ്ഥയില്‍ , അറിവോടെ, പ്രാര്‍ത്ഥനയോടെ ചെയ്യണം. ബോധപൂര്‍വമായിരിക്കണം നമ്മുടെ കരചരണ പ്രവര്‍ത്തനങ്ങള്‍ . മനുഷ്യനെ സമൂലം മാറ്റിമറിക്കാന്‍ നിഷേധാത്മക ചിന്തകളെക്കൊണ്ട് സാധ്യമല്ല. കര്‍മ്മം ചെയ്യാതിരിക്കുക എന്ന ചിന്ത ഒരിക്കലും പാടില്ല. അരുത്, അരുത് എന്നതുകേട്ട് മനുഷ്യ മനസ്സാകെ മരവിച്ചിരിക്കുകയാണ്.
സമബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവന് സുകൃതമോ, ദുഷ്കൃതമോ ഇല്ല. അവന് പുണ്യത്തിന്റേയോ പാപത്തിന്റേയോ പക്ഷത്തു നില്ക്കുന്നില്ല. രണ്ടിനേയും അതിവര്‍ത്തിക്കുന്ന കര്‍മ്മയോഗത്തിനായി നാം പരിശ്രമിക്കണം. കര്മ്മങ്ങളിലെ കുശലതയാണ് യോഗം.
യുക്തമായ ബുദ്ധിയുള്ളവര്‍ കര്‍മ്മഫലത്തെ ഉപേക്ഷിച്ച് ജന്മബന്ധങ്ങളില് നിന്ന് വേര്‍പെട്ടവരായി ദുഃഖരഹിതമായ, തടസ്സങ്ങളില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. ദുഃഖങ്ങള്‍ ഉണ്ടാകാതിരിക്കണംഎന്നല്ല അതിനെ അതിജീവിക്കാനുള്ള മാനസികാവസ്ഥയിലേക്ക് തന്നെ ഉയര്‍ത്തണേ എന്നാണ് ശാന്തിമന്ത്രത്തിലൂടെ പ്രാര്‍ത്ഥിക്കുന്നത്.
യോഗസ്ഥനായി സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. ഒന്നുമായി താദാത്മ്യം പ്രാപിക്കാതിരിക്കലാണത്. കിട്ടിയതിലും കിട്ടാത്തതിലും സമഭാവനയായിരിക്കലാണത്. പലതിനോടുമുള്ള ഒട്ടലാണ് സംഗം. നമ്മുടെ ബന്ധങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥതയില്‍ നിന്നു ജനിക്കുന്നതാണ്.
മകനോടുള്ള സംഗം അവനിന്നതായിത്തീരണമെന്ന നമ്മുടെ ആഗ്രഹമാണ്. നമുക്കാവാത്തത് മകനായി നമുക്കതിന്റെ ഫലം കിട്ടണം എന്ന മോഹം. കടമ, സ്നേഹം, ഉത്തരവാദിത്വം എന്നിവയൊക്കെ പലപ്പോഴും സ്വന്തം സ്വാര്‍ത്ഥതയെ ധരിപ്പിക്കുന്ന കുപ്പായങ്ങളാണ്
Newer Posts
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നെക്കുറിച്ച്
- അര്‍ഷിദ
- കവികളും കഥയെഴുത്തുകാരും ചിത്രകാരന്മാരും , വിഭാവനയുടെ തുലാസിലിട്ടു തൂക്കിയെടുക്കുന്ന പുനര്ജ്ജനികളെ ... ആയിരം ആയിരം വര്‍ണ്ണക്കടലാസുകളില്‍ നിറഞ്ഞാടാന്‍ എന്റെ ഭാവന നിന്റെ ഹൃദയത്തെ ചൂഴ്ത്തിയെടുക്കും .. എന്റെ പദങ്ങളില്‍ എന്റെ ചായങ്ങളില്‍ എന്റെ കവിതകളില്‍ കൃത്രിമമായി നീ പുനഃ സൃഷ്ടിക്കപ്പെടും .... സത്യ സന്ധതക്കുമേല് പൊതിയുന്ന കനത്ത ആവരണം എന്നെ ചുഴിഞ്ഞു നോക്കാതിരിക്കാന്‍ , അടിച്ചേല്‍പ്പിക്കുന്ന ആ ആവരണം പൊട്ടിച്ചെറിയണമെന്നുള്ള അടങ്ങാത്ത ആഗ്രഹവും പേറി തിരിച്ചറിയാനാകാത്ത ഒരു ജനതയ്ക്ക് മുന്പില് ഒരു വലിയ ഭാരമായി, ഒടുങ്ങാത്ത ആഗ്രഹവുമായി ഞാന്‍ നില്ക്കുന്നു ...അര്‍ഷിദ
ബ്ലോഗ് ആര്‍ക്കൈവ്
-
▼
2011
(41)
-
▼
നവംബർ
(41)
- ഇസ്ലാം ശാന്തിയുടെ മതം
- "സദ്ഗമയ"
- പാമ്പ്
- "ദൈവാനുഗ്രഹത്താല്‍ മഹത്തായ ഒരു യോനിയില്‍ നിന്നും ...
- കവിതയ്ക്ക് വൃത്തം വേണം, അലങ്കാരം വേണം, പ്രാസം വേണ...
- സുന്ദരീ... നിന് തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയി...
- മതേതരം"എന്നത് വിശ്വാസ നിഷേധമല്ല , അപരന്റെ വിശ്വാ...
- ഓരോ ദിവസവും മരണത്തോട് അടുക്കുന്നു എന്ന് ചിന്തിക...
- പ്രണയമെന്ന വികാരം
- വാലന്റൈന്‍ ദിനം- ചരിത്രം
- കാലാതീതമാണ് പ്രണയം
- പ്രശസ്തരുടെ പ്രണയകാലങ്ങള്‍
- പ്രേമത്തിനൊരു ദിവസം,
- ഹൈടെക്ക് യുഗത്തില്‍ ഹൈടെക്ക് പ്രണയം
- കത്രികകള്‍
- ശ്രേയസ്
- സഹപാഠി 1975
- തെളിനിലാവ്
- ഒരു നേരത്തെ ഊണ്
- വാലന്റൈന്‍സ് ഡേ...
- ഞാന്‍ കാണാനിഷ്ട്ടപെടാതിരുന്ന സ്വപ്നമായിരുന്നു നീ ...
- നാളെ..
- ഉഭയജീവിതങ്ങള്‍
- പൂവിന്റെ ജന്മമെത്ര ധന്യം പൂവിന്റെ ജന്മമെത്ര ധന...
- പണ്ഡിതന്
- മുല്ല
- അരിയുടെ വിലയിന്നെത്തറയാ
- ചിത്രശലഭം എന്ന ഒരു വാക്ക് എന്റെ ചെവിയില്‍ നീ തൂവി...
- കല്ലടുപ്പ്
- അറിയാതെ
- വീഥി
- ഘടികാരം
- രാത്രി വണ്ടി
- മൂന്നു കവിതകള്‍ ഇലകള്‍:
- കിണര്‍
- പ്രണയപര്വം
- നമ്മള് നടക്കാത്ത തീരത്തെ മണല്‍ തറിയില്‍ ഇപ്...
- ഇടനാഴികള്‍
- വീട്
- ഉമ്മ
- നോവ്
-
▼
നവംബർ
(41)
Blogger പിന്തുണയോടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ